Qatar

2022ഓടെ ഖത്തറിൽ സ്വകാര്യ പങ്കാളിത്തത്തോടെ എട്ട് സർക്കാർ സ്‌കൂളുകൾ ആരംഭിക്കും

By 2022, eight government schools will be opened in Qatar with private participation

ദോഹ: ഖത്തറിൽ 2022ഓടെ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ പുതിയ എട്ട് സ്‌കൂളുകൾ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട കരാറിൽ ഖത്തർ പൊതുമരാമത്ത് വകുപ്പ് അശ്ഗാലും ബർവ റിയൽ എസ്‌റ്റേറ്റ് ഗ്രൂപ്പിന്റെ ദാർ അൽ ഉലൂം റിയൽ എസ്‌റ്റേറ്റും തമ്മിൽ ഒപ്പുവെച്ചു. ഖത്തർ സ്‌കൂൾ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽഥാനി പങ്കെടുത്തു.

മന്ത്രിമാരും അശ്ഗാൽ, ബർവ റിയൽ എസ്‌റ്റേറ്റ് കമ്പനി മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് എട്ട് സ്‌കൂളുകളുടെയും നിർമാണം നടത്തുകയെന്ന് കമ്പനിവൃത്തങ്ങൾ അറിയിച്ചു.

ബർവ റിയൽ എസ്‌റ്റേറ്റ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ ദാർ അൽ ഉലൂം റിയൽ എസ്‌റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനിയാണ് സ്‌കൂളുകളുടെ നിർമാണവും 25 വർഷത്തേക്കുള്ള അറ്റകുറ്റപ്പണിയും ഓപറേഷൻ സർവീസും ഏറ്റെടുത്തിരിക്കുന്നത്. അൽ വക്‌റ, വുകൈർ, അൽഖീസ, റൗദത് അൽ ഹമാം, ഉം സലാൽ മുഹമ്മദ്, ബു ഫസീല, റൗദത് അൽ നൈസാർ എന്നിവിടങ്ങളിലാണ് സ്‌കൂളുകൾ നിർമിക്കാനുദ്ദേശിക്കുന്നത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button