ദി ക്യാരി ഓൺ ഫിലിംസ്, ഈസ്റ്റ് എൻഡേഴ്സ് തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ ബ്രിട്ടീഷ് നടി ബാര്‍ബറ വിന്‍ഡ്‌സര്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. മറവി രോഗത്തിന് ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു. ഭര്‍ത്താവ് സ്കോട്ട് മിച്ചലാണ് മരണവാർത്ത സ്ഥിരീകരിച്ചത്.
ഈസ്റ്റ് എൻഡേഴ്സിലെ പെഗ്ഗി മിച്ചൽ എന്ന കഥാപാത്രമായി അഭിനയജീവിതം തുടങ്ങിയ ബാര്‍ബറ വളരെ പെട്ടെന്നാണ് മിനി സ്ക്രീനിന്‍റെ പ്രിയ്യപ്പെട്ട താരമായത്. 2014 ല്‍ ബാര്‍ബറക്ക് അല്‍ഷിമേഴ്‌സ് രോഗം നിര്‍ണയിച്ചിരുന്നു. പക്ഷേ അത് പുറം ലോകത്തെ അറിയിക്കാതെ 2018 വരെ അത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 8.35ഓടെയാണ് ലണ്ടന്‍ കെയര്‍ ഹോമില്‍വെച്ച് മരണം സംഭവിച്ചത്. നടി ഡാനിയേല വെസ്റ്റ് ബ്രൂക്ക് ഉൾപ്പെടെ നിരവധി പ്രമുഖർ ബര്‍ബറയുടെ മരണത്തിൽ സോഷ്യൽമീഡിയയിൽ അനുശോചന കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത് ഒരു ഇതിഹാസമാണ്, നിധിയാണ് എന്ന് കുറിച്ചുകൊണ്ടാണ് ഡാനിയേലയുടെ കുറിപ്പ്.
ലോസ്റ്റ്, മേക്ക് മൈൻ എ മില്ല്യൺ, ടൂ ഹോട്ട് ടു ഹാൻഡിൽ, ഓൺ ദി ഫിഡിൽ, എ സ്റ്റഡി ഇൻ ടെറർ, കോമ്രേഡ്സ്, ആലീസ് ഇൻ വണ്ടർലാൻഡ് തുടങ്ങി നിരവധി സിനിമകളുടേയും ഭാഗമായിട്ടുണ്ട് ബാര്‍ബറ.