Qatar
വന്ദേഭാരത് അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഖത്തറില്‍ നിന്നും കേരളത്തിലേക്കുള്ള ഇന്‍ഡിഗോ ഫ്‌ളൈറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചു
Booking of Indigo flights from Qatar to Kerala has started as part of the fifth phase of Vande Bharat Mission
ദോഹ: വന്ദേഭാരത് മിഷന്റെ അഞ്ചാംഘട്ടത്തിന്റെ ഭാഗമായി ഖത്തറില്‍ നിന്നും കേരളത്തിലേക്കുള്ള ഇന്‍ഡിഗോ ഫ്‌ളൈറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചു.
നാളെ മുതൽ കേരളത്തിലേക്ക് സര്‍വീസുകള്‍ ആരംഭിക്കും. ഖത്തർ ഇന്ത്യന്‍ എംബസി ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ആഗസ്റ്റ് മൂന്നിന് ദോഹ- തിരുവനന്തപുരം, കൊച്ചി, ആഗ്‌സറ്റ് അഞ്ചിന് ദോഹ-കോഴിക്കോട്, ആഗസ്റ്റ് പത്തിന് കണ്ണൂര്‍ എന്നിങ്ങനെയാണ് ഇൻഡിഗോ കേരളത്തിലേക്ക് സര്‍വീസുകള്‍ നടത്തുക.
മുംബൈ, ബംഗളൂരു, ഹൈദരാബാദ്, ലഖ്‌നൗ, ചെന്നൈ എന്നിവിടങ്ങളിലേക്കും ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നുണ്ട്. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.goindigo.in എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം.