ഡെൻവർ വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ എൻജിൻ കവർ അടർന്നുവീണു; ബോയിങ് വിമാനം തിരിച്ചിറക്കി
Boeing engine cover falls off during takeoff in US city of Denver probe launched | Malayalam News
Boeing engine cover falls off during takeoff in US city of Denver probe launched | Malayalam News
യുഎസ്: പറന്നുയരുന്നതിനിടെ ബോയിങ് വിമാനത്തിന്റെ എഞ്ചിൻ കവർ അടർന്നുവീണു. തുടർന്ന് വിമാനം അമേരിക്കയിലെ ഡെൻവർ വിമാനത്താവളത്തിൽ തിരിച്ചിറക്കി. ബോയിങ് വിമാനത്തിൽ അപകടങ്ങൾ ആവർത്തിക്കുന്നത് യാത്രക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹൂസ്റ്റണിലേക്ക് പോകുകയായിരുന്ന ബോയിങ് 737-800 വിമാനത്തിന്റെ എഞ്ചിൻ കവറാണ് അടർന്നുപോയത്. വിമാനം 10,300 അടി പറന്നുയർന്ന ശേഷമാണ് തിരിച്ചിറക്കിയത്. Scary moments for passengers on a Southwest flight from Denver to Houston when the engine cover ripped off during flight , forcing the plane to return to Denver Sunday morning. pic.twitter.com/BBpCBXpTsl
— Sam Sweeney (@SweeneyABC) April 7, 2024
വിമാനത്തിന്റെ എഞ്ചിൻ കവർ അടർന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാർ എടുത്ത വീഡിയോയിൽ എഞ്ചിന്റെ പുറംഭാഗത്തെ കവർ കാറ്റിൽ ഇളകി പറന്നുപോകുന്നത് കാണാൻ സാധിക്കും.
വിമാനത്തിലുണ്ടായിരുന്ന 135 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണ്. ഈ വർഷം ജനുവരി അഞ്ചിന് ബോയിങ് വിമാനത്തിന്റെ വാതിൽ പറന്നുപോയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയ സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.
<https://zeenews.india.com/malayalam/world/boeing-engine-cover-falls-off-during-takeoff-in-us-city-of-denver-probe-launched-192381