Entertainment

ലൂസിഫറിലെ ബോബി! കടുവയിലേക്ക് വിവേക് ഒബ്റോയ്

Bobby in Lucifer! Vivek Oberoi to the tiger

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുകയാണ് . അഭിനയവും സംവിധാനവുമൊക്കെയായി സജീവമായ പൃഥ്വിയുടെ പുതിയ സിനിമയായ കടുവയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. സംവിധായകനായ ഷാജി കൈലാസായിരുന്നു ഫേസ്ബുക്കിലൂടെ ഈ വിശേഷം പങ്കുവെച്ചത്. 6 വർഷത്തെ ഇടവേള അവസാനിപ്പിച്ച് സിനിമയുമായെത്തുകയാണ് . പൃഥ്വിരാജിന്റെ മകളായി വൃദ്ധി വിശാലും കടുവയിലേക്ക് എത്തുന്നുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ അനുമോളായെത്തിയ വൃദ്ധിയുടെ ഡാന്‍സ് വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് സിനിമയിലേക്കുള്ള അവസരവും ലഭിച്ചത്.

കടുവയില്‍ പ്രധാന വേഷത്തില്‍ വിവേക് ഒബ്‌റോയും എത്തുന്നുണ്ട്. ലൂസിഫറില്‍ ബോബിയായെത്തിയതിന് പിന്നാലെ വീണ്ടും പൃഥ്വിക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമാണ് വിവേകിന് ലഭിച്ചിട്ടുള്ളത്. വില്ലനായാണ് മലയാളത്തിലേക്ക് എത്തിയതെങ്കിലും ഗംഭീര സ്വീകരണമായിരുന്നു വിവേകിന് ലഭിച്ചത്. നടന്‍ വിനീതായിരുന്നു വിവേകിന് ശബ്ദം നല്‍കിയത്. രണ്ടാമത്തെ മലയാള ചിത്രത്തിലും വില്ലന്‍ വേഷമാണ് താരത്തിനെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. ഹരിശ്രീ അശോകന്‍, സായ്കുമാര്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക, വിജയരാഘവന്‍, അജു വര്‍ഗീസ്, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ആദം ജോണ്‍ സംവിധായകനായ ജിനു എബ്രഹാമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മാസ്‌റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് ഈ ചിത്രങ്ങള്‍ രചിച്ചതും ജിനുവാണ്. പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഒറ്റ ഷെഡ്യൂളില്‍ സിനിമ പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാജി കൈലാസ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button