കൊച്ചി: ആദ്യഘട്ട ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ പാലക്കാട് നിയോജകമണ്ഡലത്തിൽ ബിജെപി മുന്നിൽ. എൻഡിഎ സ്ഥാനാര്‍ഥിയും ഡിഎംആര്‍സി മുൻ അധ്യക്ഷനുമായ ഇ ശ്രീധരനാണ് വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂറിനു ശേഷവും ഇ ശ്രീധരൻ തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. രാവിലെ 9.30നു രണ്ടായിരത്തിലധികം വോട്ടിന് മുന്നിലാണ് ഇ ശ്രീധരൻ.
യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംഎൽഎയുമായ ഷാഫി പറമ്പിലിനെതിരെയാണ് ഇ ശ്രീധരൻ്റെ മികച്ച ലീഡ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവുമധികം വിജയസാധ്യത പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. പാലക്കാട് മുനിസിപ്പാലിറ്റി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലെ ബിജെപിയുടെ സംഘടനാബലവും ഇ ശ്രീധരൻ്റെ വ്യക്തിപ്രഭാവവും വോട്ടായി മാറുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്േകുന്നത്.
നിലവിൽ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിൽ രണ്ടിടത്തു മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. എൻഡിഎ ലീഡ് ചെയ്യുന്ന രണ്ടാമത്തെ മണ്ഡലമായ നേമത്ത് കുമ്മനം രാജശേഖരനാണ് മുന്നിൽ.