Kerala

അനൂപിന്റെ അക്കൗണ്ടിലേക്ക് പണം അടച്ചത് ബിനീഷിന്റെ ഡ്രൈവർ

Bineesh's driver paid into Anoop's account

ബെംഗളൂരു: മയക്കുമരുന്ന് കടത്തിയ സംഭവത്തിൽ പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടുകളിലേക്ക് ബിനീഷ് കോടിയേരിക്ക് വേണ്ടി പണം അയച്ചത് ഡ്രൈവര്‍ അനിക്കുട്ടനെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇതിന് പുറമെ ബിനീഷിന്റെ കൂടുതൽ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച വിവരങ്ങളും ഇഡി കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസം ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ ഡെബിറ്റ് കാര്‍ഡിന്റെ അക്കൗണ്ടിലേക്കുള്ള പണത്തിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് ഇഡി പ്രത്യേക കോടതിയെ അറിയിച്ചു. ഏഴ് ലക്ഷം രൂപ ബിനീഷ് നൽകിയതാണെന്നും മൊഴി നൽകിയിരുന്നു.

അതേസമയം, അക്കൗണ്ടിലേക്ക് വന്ന മറ്റ് നിക്ഷേപങ്ങളുടെ ഉറവിടത്തെക്കുറിച്ച് ബിനീഷ് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് ഡ്രൈവര്‍ അനിക്കുട്ടനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഇഡി ചൂണ്ടിക്കാണിച്ചു.

അതിന് പുറമെ, ബിനീഷിന്റെ അക്കൗണ്ടുകളിലേക്ക് വൻ തുകകള്‍ നിക്ഷേപിച്ച എസ്. അരുണിനെയും അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ബിനീഷിന്റെ മൊഴി തൃപ്തികരമല്ലെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ആരോഗ്യ കാരണങ്ങള്‍ പറഞ്ഞു ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും കോടതിയെ അറിയിച്ചു.

കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി കോടതിയിൽ ഹാജരായ ബിനീഷിനെ 25 വരെ റിമാന്‍ഡ് ചെയ്ത് പരപ്പന അഗ്രഹാര ജയിലിലേക്ക് അയക്കുകയും ചെയ്യുകയായിരുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button