കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിൽ വൻ അഗ്നിബാധ. ഒരു പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് ആദ്യം അഗ്നിബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
20 അഗ്നിശമന ശേന യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപടര്‍ന്നിരിക്കുന്നത്. എന്നിരുന്നാലും എങ്ങിനെയാണ് തീപടര്‍ന്നത് എന്ന് വ്യക്തമല്ല.
സംഭവസമയത്ത് 15 ഓളം ജോലിക്കാര്‍ ഉണ്ടായിരുന്നു. പിന്നീട്, അവരെ അവിടെ നിന്നുമാറ്റിയതാണ് എന്നാണ് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഷോർട്ട് സർക്യാട്ടായിരിക്കാമെന്നാണ് കരുതുന്നത്.
തീപടര്‍ന്ന ആക്രിക്കടയ്ക്ക് സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ തീപ്പിടിത്തം ഉണ്ടായ ഉടന്‍ പോലീസ് എടുത്തുമാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. നല്ലളം പോലീസിന്റെ നേതൃത്വത്തിൽ തന്നെ സമീപത്തുണ്ടായിരുന്ന ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
അഗ്നിശമന സേന വെള്ളം ശേഖരിക്കുന്നത് 9 കിലോമീറ്റര്‍ അകലെ നിന്നുമാണ് വെള്ളം ശേഖരിക്കുന്നത്. വെള്ളം എത്തിക്കാൻ വൈകിയതിലെ തടസ്സങ്ങള്‍ നീക്കൻ നടപടിയെടുക്കും. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്നും മേയർ അറിയിച്ചു.
സമീപത്ത് കാര്‍ഷോറൂമുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഉള്ളതിനാൽ തീ പടരുന്നത് തടയുവാന്‍ സാധിച്ചതായി ഫയര്‍ ഫോഴ്സ് അറിയിച്ചു.