ട്രംപ് നയിച്ച വഴിയിൽ ബൈഡൻ; ഇസ്രായേലുമായുള്ള ബന്ധം സമാധാനപരമാക്കുവാന്‍ അറബ് രാജ്യങ്ങളെ പ്രാത്സാഹാപ്പിക്കും
Biden on the way to Trump; Arab countries will be encouraged to make peace with Israel
വാഷിങ്ടണ്‍: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ ഒട്ടുമിക്ക നയങ്ങള്‍ക്കും എതിരായി കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് ജോ ബൈഡൻ ഉയര്‍ത്തിയിരുന്നത്. അക്കൂട്ടത്തിൽ കൊവിഡ് മഹാമാരി കൈകാര്യം ചെയ്ത രീതി മുതൽ കാലാവസ്ഥ വ്യതിയാനങ്ങള്‍ വരെ ഉള്‍പ്പെടുന്നു. എന്നാൽ, ബൈഡൻ ഒരു കാര്യത്തിൽ ട്രംപിന്റെ നിലപാടിനോട് തികഞ്ഞ യോജിപ്പാണ് പ്രകടിപ്പിച്ചത്. അത് ഇസ്രായേലും അറബ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ക്ക് മധ്യസ്ഥത വഹിച്ചതാണ്. ട്രംപിന്റെ ഭരണകാലത്താണ് യുഎഇ, ബഹറൈൻ, സുഡാൻ എന്നീ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി സമാധാന കരാര്‍ ഒപ്പുവെച്ചത്.
ട്രംപിന്റെ ഡസൻ കണക്കിന് വരുന്ന നയങ്ങൾ ബൈഡെൻ മാറ്റിയേക്കാമെങ്കിലും, പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് മറ്റ് അറബ് സർക്കാരുകളെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നാണ് സൂചന.
അമേരിക്കയുടെ രാഷ്ട്രീയ കക്ഷികളായ ഡെമോക്രാറ്റിക്കും റിപ്പബ്ലിക്കൻ പാർട്ടിയും രാജ്യത്തിന്റെ വിദേശ നയങ്ങളെ അംഗീകരിക്കുന്നവയാണ്. എന്നാല്‍, പ്രസിഡന്റ് ഒബാമയുടെ നേതൃത്വത്തിലുള്ള ഇറാൻ ആണവ കരാര്‍ ഇതിൽ നിന്നും വിഭിന്നമായി നിൽക്കുന്നു.
അധികാര കൈമാറ്റത്തിന് അനുസരിച്ച് അമേരിക്കയുടെ നയങ്ങള്‍ക്ക് വിത്യാസമുണ്ടാകില്ലെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അമേരിക്കയുടെ ആഗോള താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ പലപ്പോഴും മിലിട്ടറി, ഇന്റലിജൻസ്, നയതന്ത്ര കമ്മ്യൂണിറ്റി എന്നിവയുൾപ്പെടെ വിവിധ ഫെഡറൽ ഏജൻസികളിലെ ദീർഘകാല സേവനവും പ്രൊഫഷണൽ ബ്യൂറോക്രാറ്റുകളും പരിപോഷിപ്പിക്കുന്നവയാണ്.