India

ഭാരത് ബന്ദ്: കെകെ രാഗേഷും കൃഷ്ണപ്രസാദും കസ്റ്റഡിയിൽ

Bharat Bandh: KK Ragesh and Krishnaprasad in custody

ന്യൂഡൽഹി: കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ ഇടത് നേതാക്കൾ കസ്റ്റഡിയിൽ. കെകെ രാഗേഷ് എംപി, പി കൃഷ്ണപ്രസാദ് എന്നിവരെ ബിലാസ്പൂരിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. സുഭാഷിണി അലി വീട്ടുതടങ്കലിലാണന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു.

സിപിഎം നേതാവ് മറിയം ധാവ്ലേ, വിക്രം സിങ്, തുടങ്ങിയ നേതാക്കക്കെതിരെ പോലീസ് നടപടിയെടുത്തെന്ന് സിപിഐഎം ഫേസ്ബുക്ക് പേജിലൂടെയും അറിയിച്ചു. കർഷക സംഘടനകളുടെ ഭാരത് ബന്ദിനിടെയാണ് ഇടത് നേതാക്കൾക്കെതിരായ നടപടി. വിവിധ സംസ്ഥാനങ്ങളിലും ഇടത് നേതാക്കൾ അറസ്റ്റിലായിട്ടുണ്ട്.

cpim

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിലെടുത്തതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. സമരത്തിൽ പങ്കെടുക്കാനായി യുപിയിലെ വീട്ടിൽനിന്നും പുറപ്പെടവേയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

കർഷകസമരത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ള എല്ലാ നേതാക്കളുടെയും വീടുകൾക്കും ഓഫീസുകൾക്കും ചുറ്റും പോലീസ് നിലയുറപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ച് ആം ആദ്മി പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കർഷകസമരനേതാക്കളെ കാണാൻ പോയി തിരികെ എത്തിയതിന് പിന്നാലെ വീട്ടുതടങ്കലിൽ വെച്ചിരിക്കുന്നതെന്നാണ് ആംആദ്മിയുടെ ആരോപണം.

കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഓട്ടോ, ടാക്സി ഡ്രൈവർമാർ സർവ്വീസ് നിർത്തിവെച്ചിരിക്കുകയാണ്. ബന്ദിന് ഐക്യദാർഢ്യം അറിയിച്ച് ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ കർഷകർ ദില്ലിയുടെ അതിർത്തികളിലേക്കെത്തുകയാണ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button