Qatar

ഖത്തറിൽ സ്‌കൂള്‍ തുറക്കുന്നതിന് മുന്പ് അധ്യാപകരുള്‍പ്പടെ മുഴുവന്‍ ജീവനക്കാരും കൊവിഡ് പരിശോധന നടത്തണം

Before opening a school in Qatar, the entire staff, including teachers, must undergo a Covid inspection

ദോഹ: ഖത്തറിൽ സ്‌കൂള്‍ തുറക്കുന്നതിന് മുന്പ് എല്ലാ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകരുള്‍പ്പടെ മുഴുവന്‍ ജീവനക്കാരും കൊവിഡ് പരിശോധനക്ക് വിധേയരാവണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

സ്കൂളുകളിൽ സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിദ്യഭ്യാസ മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും സംയുക്തമായാണ് കോവിഡ് പരിശോധന നടത്തുന്നത്.

പുരുഷ-വനിതാ അധ്യാപകര്‍ക്കും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകള്‍ക്കും ആയിരിക്കും കോവിഡ് ടെസ്റ്റുകള്‍ക്ക് മുന്‍ഗണന നല്‍കുന്നത്.

കൊവിഡ് പ്രതിരോധ നടപടികളും നിര്‍ദേശങ്ങളും എല്ലാ സ്കൂളുകളും കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button