IndiaKeralaNews

ഡിസംബറിൽ 18 ദിവസം ബാങ്കുകൾക്ക് അവധി, ഇടപാടുകള്‍ക്ക് ഇറങ്ങും മുന്‍പ് ശ്രദ്ധിക്കുക

Bank holidays for 18 days in December, be careful before going for transactions

ഉത്സവ സീസണിനൊപ്പം നവംബർ മാസവും അവസാനിക്കാൻ പോകുന്നു. ബാങ്ക് പണിമുടക്കും അവധിയും കാരണം ഈ ഡിസംബര്‍ മാസം പല ദിവസങ്ങളിലും ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കും.

ഡിസംബര്‍ മാസത്തില്‍ നിങ്ങള്‍ക്ക് ബാങ്കുമായി ബന്ധപ്പട്ട ഏതെങ്കിലും ഇടപാടുകള്‍ നടത്താനുണ്ട് എങ്കില്‍ അത് നിങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യണം. അല്ലാത്തപക്ഷം നിങ്ങൾക്ക് നഷ്ടം സംഭവിക്കാം. അതിനാല്‍, ബാങ്ക് അവധി ദിനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

ഡിസംബര്‍ മാസത്തില്‍ 6  ദിവസത്തെ പണിമുടക്കിന് ബാങ്ക് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ശനി, ഞായർ അവധികൾക്കൊപ്പം ഡിസംബറിൽ 18 ദിവസത്തെ ബാങ്ക് അവധിയും ഉണ്ട്.അതേസമയം, ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല എങ്കിലും ഉപഭോക്താക്കൾക്ക് പല തരത്തിലുള്ള സാമ്പത്തിക നടപടികള്‍ ഡിജിറ്റലായി ചെയ്യാൻ കഴിയും. UPI, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളിൽ ബാങ്ക് അവധിക്ക് യാതൊരു സ്വാധീനവുമില്ല. നിങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക  ഇടപാടുകള്‍ ഡിജിറ്റലായി ചെയ്യാൻ കഴിയുമെങ്കിൽ, ഈ അവധി ദിവസങ്ങള്‍ നിങ്ങളെ ബാധിക്കില്ല, നിങ്ങളുടെ ജോലി സുഖകരമായി കൈകാര്യം ചെയ്യാം.

2023 ഡിസംബറിലെ ബാങ്ക് അവധികളെക്കുറിച്ച് അറിയാം

2023 ഡിസംബര്‍ ബാങ്ക് അവധികള്‍

1, ഡിസംബർ, 2023:  സംസ്ഥാന ദിവസം പ്രമാണിച്ച് അരുണാചൽ പ്രദേശിലും നാഗാലാൻഡിലും ബാങ്കുകള്‍ക്ക് അവധി

3 ഡിസംബർ, 2023: മാസത്തിലെ ആദ്യ ഞായറാഴ്ച, ബാങ്കുകള്‍ക്ക് അവധി

4 ഡിസംബർ, 2023: സെന്‍റ് ഫ്രാൻസിസ് സേവ്യർ ഫെസ്റ്റിവൽ, ഗോവയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

9 ഡിസംബർ, 2023:  മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച,  ബാങ്ക് അവധി

10 ഡിസംബർ, 2023: ഞായറാഴ്ച, ബാങ്ക് അവധി

12 ഡിസംബർ, 2023:  പാ-ടോഗൻ നെങ്‌മിഞ്ച സാങ്മ, മേഘാലയയിൽ ബാങ്കുകള്‍ക്ക് അവധി

13 ഡിസംബർ, 2023: ലോസുങ്/നാംസങ്, സിക്കിമിൽ ബാങ്കുകള്‍ക്ക് അവധി

14 ഡിസംബർ, 2023:  ലോസുങ്/നാംസങ്, സിക്കിമില്‍ ബാങ്കുകൾക്ക് അവധി

17 ഡിസംബർ, 2023: ഞായറാഴ്ച, ബാങ്കുകള്‍ക്ക് അവധി

18 ഡിസംബർ, 2023:  യു സോസോ താമിന്‍റെ ചരമവാർഷികം പ്രമാണിച്ച് മേഘാലയയിൽ ബാങ്കുകള്‍ക്ക് അവധി

19 ഡിസംബർ, 2023: വിമോചന ദിനം പ്രമാണിച്ച് ഗോവയിൽ ബാങ്കുകൾക്ക് അവധി

23 ഡിസംബർ, 2023: മാസത്തിലെ നാലാമത്തെ ശനിയാഴ്ച, ബാങ്കുകള്‍ക്ക് അവധി

24 ഡിസംബർ 2023: ഞായറാഴ്ച, ബാങ്കുകള്‍ക്ക് അവധി

25 ഡിസംബർ, 2023: ക്രിസ്മസ് പ്രമാണിച്ച് രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് അവധിയായിരിക്കും.

26 ഡിസംബർ 2023: ക്രിസ്മസ് ആഘോഷങ്ങൾ പ്രമാണിച്ച് മിസോറം, നാഗാലാൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ ബാങ്കുകൾക്ക് അവധി

27 ഡിസംബർ, 2023: ക്രിസ്മസ് പ്രമാണിച്ച് നാഗാലാൻഡിൽ ബാങ്ക് അവധി.

30 ഡിസംബർ, 2023: യു കിയാങ് നങ്‌ബ കണക്കിലെടുത്ത് മേഘാലയയിൽ ബാങ്കുകൾ തുറക്കില്ല

31 ഡിസംബർ 2023: ഞായറാഴ്ച, ബാങ്കുകള്‍ക്ക് അവധി

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button