മകളെ കാണണമെന്ന് ബാലയുടെ ഫോണ്‍ കോള്‍; സത്യാവസ്ഥ തുറന്ന് പറഞ്ഞ് അമൃത സുരേഷ്
Bala's phone call to see daughter; Amrita Suresh reveals the truth
മലയാളികള്‍ക്ക് സുപരിചിതരായ താരങ്ങളാണ് ഗായിക അമൃത സുരേഷും നടന്‍ ബാലയും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം സോഷ്യല്‍ മീഡിയയിലും ആരാധകരുമെല്ലാം ആഘോഷിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പരസ്പരം ചേര്‍ന്നു പോകാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പട്ടതോടെ പിരിയുകയായിരുന്നു. ഇപ്പോഴിതാ മറ്റൊരു വിവാദവും സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ്.
ബാലയും അമൃതയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായിരിക്കുകയാണ്. യൂട്യൂബിലൂടേയും മറ്റും ഫോണ്‍ സംഭാഷണം പ്രചരിക്കുകയാണ്. എങ്ങനെയാണ് ഇത് പുറത്ത് വന്നതെന്ന് വ്യക്തമല്ല. പ്രചരിക്കുന്ന ഓഡിയോയില്‍ ബാല തന്റെ മകളെ കാണണമെന്ന് അമൃതയോട് ആവശ്യപ്പെടുകയാണ്.
ഞാന്‍ നിന്റെ അമ്മയെ വിളിച്ചിരുന്നു. പക്ഷെ കോള്‍ എടുത്തില്ലെന്നാണ് ബാല പറയുന്നത്. ഇതിന് മറുപടിയായി അവര്‍ എന്തെങ്കിലും തിരക്കായിരിക്കും എന്ന് അമൃത പറയുന്നു. ഇതോടെ എനിക്കെന്റെ മകളെ കാണണം എന്ന് ബാല വാശി പിടിക്കുന്നു. അങ്ങനെ പറയാന്‍ പറ്റില്ല. വിളിച്ചിട്ട് ഇപ്പോള്‍ കാണിക്കണം എന്നു പറഞ്ഞാല്‍ എനിക്ക് കാണിക്കാന്‍ പറ്റില്ലല്ലോ എന്ന് അമൃത ബാലയ്ക്ക് മറുപടി നല്‍കുന്നുണ്ട്. തുടര്‍ന്ന് ബാല കൂടുതല്‍ രോഷത്തോടെ സംസാരിക്കുന്നത് കേള്‍ക്കാം.
നീ ഇപ്പോള്‍ ആരുടെ കൂടെയാണെന്ന് ഞാന്‍ ചോദിക്കുന്നില്ലല്ലോ. എന്റെ മകള്‍ എവിടെ എന്നല്ലേ ചോദിക്കുന്നത്. എനിക്കന്റെ മകളെ കാണണം. എന്തുകൊണ്ട് എന്റെ മകളെ കാണിക്കുന്നില്ല. എന്നാണ് ബാല പറയുന്നത്. ഇതിനിടെ അമൃത സംസാരിക്കുന്നുണ്ടെങ്കിലും അത് ബാലയുടെ സംസാരത്തില്‍ തടസ്സപ്പെടുകയാണ്. ഇതോടെ നിങ്ങള്‍ ആദ്യം മനസിലാക്കേണ്ടത് ഒന്നെങ്കില്‍ നിങ്ങള്‍ സംസാരിക്കുക അല്ലെങ്കില്‍ കേള്‍ക്കുക എന്ന് അമൃത വ്യക്തമാക്കുന്നു.
നീ നിന്റെ അമ്മയുടെ നമ്പര്‍ അയക്കാമെന്ന് പറഞ്ഞിരുന്നു. പക്ഷെ എന്റെ പക്കലുണ്ടായിരുന്നു. ഞാന്‍ വിളിച്ചു പക്ഷെ എടുത്തില്ല. എന്നെ അവഗണിക്കുകയാണ്. എനിക്കെന്റെ മകളെ കാണണം. എനിക്കെന്റ മകളെ വീഡിയോ കോളില്‍ കാണാന്‍ സാധിക്കുമോ? എന്ന് ബാല അമൃതയോട് ചോദിക്കുന്നു. എനിക്കെന്റെ മകളെ കാണാന്‍ സാധിക്കുമോ എന്നാണ് ചോദ്യം. സാധിക്കുമോ ഇല്ലയോ? എന്ന് നടന്‍ ആവര്‍ത്തിക്കുന്നു. ഇതിന് സാധിക്കില്ലെന്നായിരുന്നു അമൃത നല്‍കിയ മറുപടി. ഓക്കെ സൂപ്പര്‍ എന്നു പറഞ്ഞ ശേഷം ബാല ഫോണ്‍ കട്ട് ചെയ്തു പോവുകയായിരുന്നു.
പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് അമൃത തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്രചരിക്കുന്നത് ഫോണ്‍ കോളിന്റെ ഒരു ഭാഗം മാത്രമാണെന്നും തുടര്‍ന്ന് സംഭവിച്ചത് എന്താണെന്നും അമൃത പറയുന്നു. ബാലയുടെ കോള്‍ വന്നതിന് പിന്നാലെ തന്നെ താന്‍ അമ്മയെ വിളിക്കുകയും തുടര്‍ന്ന് അമ്മ ബാലയെ തിരിച്ചു വിളിച്ചിരുന്നുവെന്നും എന്നാല്‍ ബാല ഫോണ്‍ എടുത്തിരുന്നില്ലെന്നും അമൃത പറയുന്നു.