Entertainment

ബോളിവുഡിനെ വിറപ്പിക്കും വില്ലനായി പൃഥ്വിരാജ്; ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ട്രെയില‍ർ

Bade Miyan Chote Miyan

Bade Miyan Chote Miyan

പൂജ എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിൽ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവരുടെ ഉഗ്രൻ ആക്ഷൻ രംഗങ്ങൾ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലായ എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിൻ്റെ നിർമ്മാണം. വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമ്മാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. ആവേശമുണർത്തുന്ന ആക്ഷൻ സീക്വൻസുകളും ദേശസ്‌നേഹത്തിന്റെ ആവേശവും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ട്രെയിലർ, ചിത്രത്തെ ഏറെ ആകാംക്ഷയോടെ മുൾമുനയിൽ എത്തിക്കുകയാണ്. മുടി നീട്ടി വളർത്തി ഒരു മാസ്ക് കൊണ്ട് മുഖം മറച്ച രീതിയിലാണ് പൃഥ്വിരാജിനെ ട്രെയിലർ അവതരിപ്പിക്കുന്നത്. അയ്യ, ഔറം​ഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ.

ആക്ഷൻ ത്രില്ലർ എൻ്റർടെയിനർ ഗണത്തിലുള്ള ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായാണ് എത്തുന്നത്. മുംബൈ, ലണ്ടൻ, അബുദാബി, സ്കോട്ട്‌ലൻഡ്, ജോർദാൻ തുടങ്ങിയ അതിമനോഹരമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഈ പാൻ-ഇന്ത്യ സിനിമ  ഈദ് റിലീസായി ഏപ്രിൽ 10ന് ആണ് തിയറ്ററുകളിൽ എത്തുന്നത്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button