സൗഹൃദത്തിന്റെയും സഹനത്തിന്റെയും ദൃശ്യാവിഷ്കാരവുമായി “ബി-അബു”
"B-Abu" with a visual display of friendship and tolerance
ഫാസിസവും, സ്വജന പക്ഷപാതവും, സാമൂഹ്യനീതി നിഷേധവും, സ്ത്രീ പീഡനവും, അരങ്ങുവാഴുന്ന വാർത്തമാനകാലത്തെ സാഹചര്യത്തിൽ പ്രവാസത്തിന്റെ ഊഷരമായ ഉഷ്ണ ഭൂമിയിൽ സ്നേഹത്തിന്റെയും, സഹനത്തിന്റെയും, സൗഹൃദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെ സ്നേഹഗാഥയുമായി ഒരുപറ്റം പ്രവാസികൾ. വൺ ടൂ വണ്ണിന്റെ ബാനറിൽ മൻസൂറലി നിർമ്മിക്കുന്ന “ബി-അബു” എന്ന പ്രവാസ ചിത്രത്തിന്റെ കഥയും തിരക്കഥയും ചായാഗ്രഹണവും നിർവഹിച്ച സംവിധാനം ചെയ്യുന്നത് സുബൈർ മാടായിയാണ്.
അൻവർ ബാബു അസോസിയേറ്റ് ഡയറക്ടറായും, ആരിഫ സുബൈർ, രശ്മി ശരത്, ദീപ്തി രൂപേഷ് എന്നിവർ സംവിധാന സഹായികളയായും പ്രവർത്തിക്കുന്നു. നിശ്ചല ചിത്രവും, ഛായാഗ്രഹണ സഹായിയുമായി ഫർഹാസ് പ്രവർത്തിക്കുമ്പോൾ പ്രൊഡക്ഷൻ മാനേജർ ആയി ശരത് സി നായരും ആർട്ട് ഡയറക്ടറായി മഹേഷും, സഹായികളായി ടീന, ഗ്രീഷ്മ, ശരണ്യ തുടങ്ങിയവരും അണിനിരക്കുന്നു. സലീം ബിടികെ, റഷീദ് പുതുക്കുടി, ഫയാസ്, ഫാസിൽ എന്നിവർ അണിയറയിൽ പ്രവർത്തിക്കുന്നു.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അൻവർ ബാബു, ആഷിഖ് മാഹി, ബിന്ദു കരുൺ, മിനി മഹേഷ്, വൈഷ്ണവി ശരത് ആൻഡ് തസീം തുടങ്ങിയവരാണ്. കൂടാതെ ഡോക്ടർ സമദ്, വിജു, ഹേമ, ജിൽന, മുസ്തഫ എലത്തൂർ കാർത്തിക, ലിബ ഫാത്തിമ,അർപ്പിത രൂപേഷ്, മിഷേൽ തുടങ്ങി നിരവധിപേർ വേഷമിടുന്നു.
ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം വൺ ടു വൺ മൻസൂർ അലി അഹമ്മദ് നിർവഹിച്ചു. ജനുവരി ആദ്യവാരം ചിത്രം പ്രദശനത്തിനെത്തും.
റിപ്പോർട്ട്: ആഷിക് മാഹി