ആസ്തമ പലര്‍ക്കും നീണ്ടു നില്‍ക്കുന്ന ബുദ്ധിമുട്ടുകള്‍ സമ്മാനിയിക്കുന്ന ഒരു രോഗാവസ്ഥയാണ്. പലരും ഇത് സ്ഥിരമാകുമ്പോള്‍ നിസാരവല്‍ക്കരിയ്ക്കുന്നു. എന്നാല്‍ ഇത് പല ഗുരുതരമായ പ്രത്യാഘാതങ്ങളും വരുത്താവുന്ന ഒന്നാണ്. ആയുര്‍വേദ പ്രകാരം വാത, പിത്ത, കഫ ദോഷങ്ങളാണ് എല്ലാ രോഗങ്ങള്‍ക്കും കാരണമായി പറയുന്നത്. വാതം, കഫം എന്നിവയുടെ ബാലന്‍സിലുണ്ടാകുന്ന പ്രശ്‌നമാണ് ആസ്തമയ്ക്ക് പരിഹാരമായി പറയുന്നത്. വായുവിന്റെ വരവിനേയും പോക്കിനേയും തടസപ്പെടുത്തുന്ന കാര്യങ്ങളുണ്ടാകുമ്പോളാണ് ഇതുണ്ടാകുന്നത്. ഇതിന് കാരണമാകുന്നത് കഫവും. ഈ കഫത്തെ നീക്കുന്നതിലൂടെ ആസ്തമയില്‍ നിയന്ത്രണമുണ്ടാകുമെന്നാണ് ആയുര്‍വേദം പറയുന്നത്.
ഇതിന് കാരണങ്ങള്‍
ഇതിന് കാരണങ്ങള്‍ പലതുണ്ട്. പാരമ്പര്യമായി ഇതു കണ്ടു വരുന്നു. ഭക്ഷണവും ആസ്തമയ്ക്കുള്ള കാരണമായി പറയുന്നു. ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണമാണ് ഒരു കാരണം. രാത്രി വൈകി ഭക്ഷണം, സമയം തെറ്റിയുള്ള ഭക്ഷണം, കുറവ്, കൂടുതല്‍ ഭക്ഷണം, തണുത്തവ എന്നിവ കാരണമാകുന്നു. പൊടി, പുക, അമിത വ്യായാമം, സ്‌ട്രെസ് തുടങ്ങിയ കാരണങ്ങള്‍ ഇതിനു പുറകിലുണ്ട്. ഇതെല്ലാം തന്നെ ഇതിന് കാരണമായി പറയാം. തുടക്കത്തില്‍ ചികിത്സിച്ചാല്‍ ഏതു രോഗവുമെന്ന പോലെ ഇതിനും ഏറെ ശമനുണ്ടാകും. ഇതിനായി ആയുര്‍വേദത്തില്‍ ചില ചികിത്സാ വിധികള്‍ വിവരിയ്ക്കുന്നു.
കൃത്യമായ ആഹാര ക്രമം
കൃത്യമായ ആഹാര ക്രമം പ്രധാനം. മൂന്നു മണിക്കൂറില്‍ കുറവും ആറു മണിക്കൂറില്‍ കൂടുതലും ഇടവേള പാടില്ല. ഭക്ഷണം ചൂടോടെ കഴിയ്ക്കുക, തണുത്തതും പഴയതുമായവ കഴിയ്ക്കാതിരിയ്ക്കുക. ബേക്കറി പലഹാരങ്ങള്‍ കഴിവതും ഒഴിവാക്കണം. രാത്രി ഭക്ഷണം ലഘുവാക്കുക. കിടക്കും മുന്‍പ് മൂന്നു മണിക്കൂറിന് മുന്‍പായി കഴിയ്ക്കണം. കഴിച്ച ശേഷം നടക്കുന്നതും നല്ലതാണ്. ഇതെല്ലാം തന്നെ കൃത്യമായ ദഹനത്തിന് സഹായിക്കും. പകല്‍ സമയത്തെ ഉറക്കം ഉപേക്ഷിയ്ക്കുക.
ചുക്ക്, ജീരകം, തുളസി
ചുക്ക്, ജീരകം, തുളസി എന്നിവയില്‍ ഏതെങ്കിലും ഇട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. തണുത്ത വെള്ളം അരുത്. തിളപ്പിയ്ക്കാത്ത വെള്ളവും പാടില്ല. തിപ്പലി, ചുക്ക്, കുരുമുളക്, ചവല്‍ക്കാരം എന്നിവ പൊടിച്ചതില്‍ നെയ്യും തേനും ചേര്‍ത്ത് കഴിയ്ക്കാം. ശര്‍ക്കര, ചുക്കുപൊടി എന്നിവ സമാസം ചേര്‍ത്ത് കഴിയ്ക്കാം. വാക, വാഴ, മല്ലി എന്നിവയുടെ പൂവ് തിപ്പലിയും ചേര്‍ത്ത് കാടി വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും ഗുണകരമാണ്. ചെറുപയര്‍, ചെറുപുന്നയരി എന്നിവ കഴിയ്ക്കുന്നതും നല്ലതാണ്.
മഞ്ഞള്‍ ചേര്‍ത്ത് ചൂടു പാല്‍
കിടക്കാന്‍ നേരം മഞ്ഞള്‍ ചേര്‍ത്ത് ചൂടു പാല്‍ ശീലമാക്കുന്നത് ഗുണം നല്‍കും. ആട്ടിന്‍പാല്‍ നാലിരട്ടി വെള്ളം ചേര്‍ത്ത് ശര്‍ക്കരയും ചുക്കും ചേര്‍ത്തും കഴിയ്ക്കാം. ചുക്കും കുരുമുളകും തിപ്പലിയും ചേര്‍ത്ത പാലും നല്ലതാണ്. മാതളനാരങ്ങ അഥവാ പോംഗ്രനേറ്റ് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് ഗുണകരമാണ്. കൂവനൂറ് പോലുള്ളവ ഗുണം നല്‍കുന്നവയാണ്. ആവിയില്‍ വേവിച്ച ഭക്ഷണങ്ങള്‍ ആസ്തമയ്ക്ക് ഏറെ ഗുണം നല്‍കും.
യോഗയിലെ ചില പ്രത്യേക പോസുകളും
യോഗയിലെ ചില പ്രത്യേക പോസുകളും പ്രാണായാമവുമെല്ലാം ആസ്തമയ്ക്ക് ശമനം നല്‍കുമെന്ന് ആയുര്‍വേദം പറയുന്നു. ധന്വന്തരം ഗുളിക, താലീസപത്രാദി ചൂര്‍ണം, ച്യവനപ്രാശം എന്നിവ ആസ്തമയ്ക്കുളള ആയുര്‍വേദ പരിഹാരങ്ങളാണ്. ധനുരാസനം, ചക്രാസനം, ഉഷ്ട്രാസനം, താടാസനം, ഭുജംഗാസനം,ഗോമുഖാസനം, അര്‍ധമത്സ്യേന്ദ്രാസനം, വീരഭദ്രാസനം, അര്‍ധചക്രാസനം, ഊര്‍ധ്വമുഖശ്വാനാസനം, സേതുബന്ധാസനം, മത്സ്യാസനം, സുപ്തവജ്രാസനം, സര്‍വാംഗാസനം എന്നിവ ആസ്തമ രോഗികള്‍ക്ക് പരിശീലിയ്ക്കാവുന്നത്. ഇത് കൃത്യമായ രീതിയില്‍ വേണം, പരിശീലിയ്ക്കുവാന്‍.