കൊച്ചി: ആയുർവേദ പ്രൊഫഷണലുകൾക്കായി തിരയുന്ന എല്ലാ തൊഴിലുടമകളും മികച്ച തൊഴിൽ അവസരങ്ങൾ തേടുന്ന ആയുർവേദ പ്രൊഫഷണലുകളും വേണ്ടി പ്രവർത്തിക്കുന്ന “ആയുർ ജോബ്” www.ayurjob.in നിലവിൽ വന്നു. സൈറ്റിൽ കയറി സൗജന്യമായി രജിസ്ട്രേഷൻ ചെയ്തശേഷം സൈറ്റിൽ തന്നെ ആയുർവേദ ജോബ് വാക്കൻസികൾ പോസ്റ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആയുർവേദവുമായി മാത്രം ബന്ധപെട്ടു പ്രവർത്തിക്കുന്ന ഒരു സൗജന്യ സൈറ്റ് കൂടി ആണ് ഇത്.
ആയുർവേദ രംഗത്തു ഒരു രൂപ പോലും സർവീസ് ചാർജ് വാങ്ങാതെ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ജോബ് പോർട്ടൽ സംരഭം ആണ് ആയുർ ജോബ്ഡോട്ട് ഇൻ സാരഥികളായ സിജോ എം ജോസും സുനിൽ ഫ്രാൻസിസും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9895561392 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപെടുക.