വരവൂർ ഗവ.എൽ.പി.സ്കൂളിൽ നിശബ്ദ അന്തരീക്ഷത്തിന് ഉണർവേകി വീണ്ടും ചെണ്ടമേളത്തിന്റെ കേളികൊട്ട്
Awakening of the Silent Atmosphere at Varavoor Govt. LP School
വടക്കാഞ്ചേരി: ബി.ആർ.സി.യുടെ നേതൃത്വത്തിൽ നടക്കുന്ന ടാലന്റ് ലാബ് പ്രവർത്തനം ഏറ്റെടുത്ത് വരവൂർ ഗവ.എൽ.പി സ്കൂൾ. വിദ്യാലയത്തിൽ കൊറോണക്കാലത്ത് താത്ക്കാലികമായി നിർത്തി വച്ചിരുന്ന 15 ഓളം കലാ കായിക പരിശീലന പ്രവർത്തനങ്ങൾക്ക് തിരശ്ശീല നീക്കികൊണ്ട് ഓരോ ബി.ആർ.സി യുടെ കീഴിലും സാമൂഹിക സുരക്ഷാ മാർഗ്ഗങ്ങൾ പാലിച്ചു കൊണ്ട്പ്രതിഭാ കേന്ദ്രങ്ങളും, ഏതെങ്കിലും ടാലന്റ് ലാബ് പ്രവർത്തനങ്ങളും, നടത്താൻ ഗവ. അനുമതി തന്നതിന്റെ അടിസ്ഥാനത്തിൽ വരവൂർ ഗവ.എൽ.പി.സ്കൂളിൽ 10 മുതൽ 20 വയസ്സു വരെയുള്ള പത്തോളം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ചെണ്ട പരിശീലനത്തിന് തുടക്കമായി.
ബഹു. ചേലക്കര എം.എൽ. എ ശ്രീ. യു.ആർ പ്രദീപ് ഉദ്ഘാടനം നിർവ്വഹിച്ചു. വരവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സി. വിജയലക്ഷ്മി അധ്യക്ഷസ്ഥാനം വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. കദീജ ടീച്ചർ, വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ സി. ഗോപകുമാർ, മെംബർമാരായ, ബിന്ദു ഉണ്ണികൃഷ്ണൻ, സിന്ധു മണികണ്ഠൻ, സി.ആർ.ഗീത, കെ.കെ.ബാബു, എം.രവീന്ദ്രൻ, പി.എ. പങ്കജം , മാതൃസംഗമം പ്രസിഡന്റ് കെ.എൻ. ദീപ,ബി.ആർ. സി. കോർഡിനേറ്റർ എം.എം. ഹസീന, അധ്യാപികമാരായ പി.വി. അജിതകുമാരി ദിജി.എം.വി, എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാധ്യാപകൻ എം.ബി. പ്രസാദ് സ്വാഗതവും, പി.ടി.എ.പ്രസിഡന്റ് വി.ജി.സുനിൽ നന്ദിയും പറഞ്ഞു. ആറങ്ങോട്ടുകര ശിവൻ ആശാനാണ് പരിശീലകൻ.
റിപ്പോർട്ട്: ബാബു കാങ്കലാത്ത്