Kerala

കൊച്ചിയിൽ ഓട്ടിസം ബാധിച്ച കുട്ടിയ്ക്ക് ക്രൂരമർദ്ദനം; പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Autistic child brutally beaten in Kochi; The father was arrested by police

കൊച്ചി: മട്ടാഞ്ചേരിയിൽ ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്. കുട്ടിയെ തലകുത്തി നിര്‍ത്തി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു തൊട്ടു പിന്നാലെ പോലീസ് പിതാവ് സുധീറിനെ കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരി ചെറലായി കടവിൽ സുധീറാണ് അറസ്റ്റിലായത്.

കുട്ടിയുടെ അമ്മയാണ് ഭര്‍ത്താവ് മകനെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ മൊബൈൽ ക്യാമറയിൽ പകര്‍ത്തിയത്. പറഞ്ഞ കാര്യങ്ങള്‍ അനുസരിച്ചില്ലെന്നും വീട്ടിൽ നിന്നു പുറത്തു പോയെന്നും ആരോപിച്ച് സുധീര്‍ കുട്ടിയെ തല്ലുകയായിരുന്നു. അമ്മ തടഞ്ഞെങ്കിലും സുധീര്‍ മര്‍ദ്ദനം നിര്‍ത്താൻ തയ്യാറായില്ല. കുട്ടിയെ ഒറ്റാലിൽ നിര്‍ത്തുകയും മുഖത്തടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുകയായിരുന്നു.

സംഭവം ഫേസ്ബുക്ക് വഴി കേരള പോലീസിൻ്റെ ശ്രദ്ധയിലെത്തിയതോടെ മട്ടാഞ്ചേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആയിരത്തോളം പേര്‍ വിവരം സമൂഹമാധ്യമങ്ങള്‍ വഴി പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ഇതാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചതെന്നും കേരള പോലീസ് ഫേസ്ബുക്കിൽ കുറിച്ചു. മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സുധീര്‍ വീട്ടിൽ സ്ഥിരമായി മദ്യപിച്ചെത്തി കുട്ടിയെയും തന്നെയും മര്‍ദ്ദിക്കാറുണ്ടെന്നാണ് ഇയാളുടെ ഭാര്യയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. മൂത്ത കുട്ടി പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. സുധീറിനെ നാളെ കോടതിയിൽ ഹാജരാക്കും.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button