Astrology

August 6, 2022: ഇന്നത്തെ നക്ഷത്രഫലം

August 6, 2022: Horoscope Today

ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം അറിയാം. ഈ രാശിയിലെ ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ വർദ്ധിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഈ നക്ഷത്രത്തിൽ പെട്ടവർക്ക് കുടുംബപരമായി ഉണ്ടായിരുന്ന തർക്കങ്ങൾ ബന്ധുക്കൾ മുഖേന വഷളാകും. കൂടാതെ ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യതയും കാണുന്നു. ഈ രാശിയിലെ വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ അലസത വെടിയണം. പന്ത്രണ്ട് കൂറുകാരുടെയും ഇന്നത്തെ ഫലം എന്താണെന്ന് നോക്കാം.

മേടം –

പിതാവിന് ശാരീരിക അസുഖങ്ങൾ ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികൾ ലഭിക്കും. കേസുകളിൽ വിജയിക്കും. സ്ഥലംമാറ്റം പ്രതീക്ഷിക്കാം. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ വർദ്ധിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ഇടവം –

ആഡംബരവസ്തുക്കൾ സ്വന്തമാക്കും. നിയമപരമായ തടസ്സങ്ങൾ നീങ്ങും. ആഗ്രഹിച്ച കാര്യങ്ങൾ നടപ്പാക്കും. കർമ്മത്തിൽ നീതി പുലർത്തും. കലാപരമായി തൊഴിൽ ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടവും ദൂരയാത്രകളും ഉണ്ടാകും.

മിഥുനം –

മാതാവിന്റെ ശാരീരിക അസുഖങ്ങൾ മൂർച്ഛിക്കും. സന്താനങ്ങൾ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. കുടുംബപരമായി ഉണ്ടായിരുന്ന തർക്കങ്ങൾ ബന്ധുക്കൾ മുഖേന വഷളാകും. ആരോഗ്യപരമായി നല്ല കാലമല്ല. ഗൃഹസംബന്ധമായി അസ്വസ്ഥകൾ മാറിക്കിട്ടും. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനു സാദ്ധ്യത.

കർക്കടകം –

പഠനത്തിൽ താൽപര്യം കുറയും. പണപരമായ വിഷമങ്ങളെ നേരിടേണ്ടിവരും. അപകീർത്തി ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നിലവിലുള്ള കടബാദ്ധ്യതകൾ വർദ്ധിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം.

ചിങ്ങം –

ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങൾ വാങ്ങാനിടയുണ്ട്. കലാ രംഗത്തു പ്രവർത്തിക്കുന്നവർക്ക് അപകീർത്തി ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠന കാര്യത്തിൽ അലസത അനുഭവപ്പെടും.

കന്നി –

അസുഖങ്ങൾമൂലം ക്ലേശിക്കാനിടയുണ്ട്. കുടുംബസുഖം കുറയും. അന്യദേശത്തുള്ളവർ ശ്രദ്ധിക്കണം. സൽക്കർമങ്ങൾ അനുഷ്ഠിക്കണം. ഉപരിപഠനത്തിനായി വിദേശത്തു പോകാൻ ശ്രമിക്കുന്നവർക്ക് തടസം നേരിടും.

തുലാം –

തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. സങ്കീർണ്ണമായ പ്രശ്‌നങ്ങൾ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. സംസാരം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. രാഷ്ട്രീയപ്രവർത്തകർക്ക് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. ധനനഷ്ടത്തിനു സാദ്ധ്യത.

വൃശ്ചികം –

സാമ്പത്തിക നേട്ടങ്ങൾ കുറയും. ഉദരരോഗങ്ങൾ ഉണ്ടാകും. ദാമ്പത്യ കലഹം ഉണ്ടാകാതെ നോക്കണം. ലഘുവായ പ്രയാസങ്ങൾ ഉണ്ടാകുന്ന ദിവസമാണ്. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും.

ധനു –

വിദ്യാർത്ഥികൾക്ക് മത്സപരീക്ഷകളിൽ വിജയസാധ്യത കാണുന്നു. ബിസിനസ് രംഗത്തു പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. കർമ്മ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും.

മകരം –

സന്താനങ്ങൾ മൂലം സന്തോഷിക്കും. അനാവശ്യകാര്യങ്ങളിൽ ഇടപെടരുത്. മനഃക്ലേശം മാറിക്കിട്ടും. ലാഭാനുഭവങ്ങൾ ഉണ്ടാകും. സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. പലവിധത്തിലും സാമ്പത്തികനേട്ടമുണ്ടാകും.

മീനം –

സഹോദരനുമായുള്ള പിണക്കം മാറും. നിയപരമായ പ്രശ്‌നങ്ങൾ മാറും. വസ്തുവകകൾ സ്വന്തമാക്കും. നേട്ടങ്ങളുണ്ടാകുന്ന ദിവസമാണ്. അവിവാഹിതരുടെ വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും.

കുംഭം –

മാതാവിന് ശാരീരിക അസുഖങ്ങൾ ഉണ്ടാകും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി മേലധികാരിയിൽ നിന്നും ചില വിഷമതകൾ ഉണ്ടാകും. വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ അലസത പ്രകടമാക്കും.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button