ചെറുതുരുത്തി: ദേശമംഗലം സ്ക്കൂളില്‍ മാധ്യമപ്രവര്‍ത്തകനു നേരെ ആക്രമണം. ദേശമംഗലം സ്ക്കൂളില്‍ കേന്ദ്രീകരിച്ച് സാമൂഹികവിരുദ്ധരുടെ നേതൃത്യത്തിലാണ് മാധ്യമപ്രവര്‍ത്തകനു നേരെ ആക്രമണം ഉണ്ടായത്. ചെറുതുരുത്തി-ദേശമംഗലം ടി.സി.വി ചാനലിന്റെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകനായ തോപ്പില്‍പ്പറമ്പില്‍ വീട്ടില്‍ ആറങ്ങോട്ടുകര സ്വദേശി സുജില്‍കുമാറിനു (34) നേരെയാണ് ആക്രമണം ഉണ്ടായത്.
മുഖ്യമന്ത്രി അടുത്ത ദിവസം ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്യുന്ന സ്ക്കൂള്‍ കെട്ടിട ത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയപ്പോഴായിരുന്നു സംഭവം. കെട്ടിടത്തിനുള്ളില്‍ മദ്യ പിച്ചു കൊണ്ടിരുന്ന സാമൂഹികവിരുദ്ധര്‍ ഓടിയെത്തി അസഭ്യം പറയുകയും, ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ചവിട്ടേറ്റു വീണതിനെ തുടര്‍ന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിച്ചു നിര്‍ത്തി മര്‍ദ്ദിക്കുകയും സംഭവം പോലീസില്‍ അറിയിച്ചാല്‍ കൊലപ്പെടുത്തുമെന്നു ഭീഷണി മുഴക്കുകയും ചെയ്തു.
സ്ക്കൂള്‍ ഒഴിവായതിനാല്‍ സ്കൂള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മദ്യപാന മാഫിയ സജീവമാണെന്ന പരാതി രൂക്ഷമായ. പലര്‍ക്കും ഇത്തരത്തില്‍ ദുരനുഭവങ്ങള്‍ ഉണ്ടായതായും ഭീഷണി മൂലം പലരും പരാതിപ്പെടാതിരിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. മര്‍ദ്ദനത്തെ തുടര്‍ന്നു സുജില്‍കുമാറിനെ ജില്ല ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. തുടര്‍ന്നു മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചെറുതുരുത്തി പോലീസില്‍ പരാതി നല്‍കി.
ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ചെറുതുരുത്തി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ പ്രസിഡന്റ് മണി ചെറുതുരുത്തി, സെക്രട്ടറി ജയകുമാര്‍, എന്നിവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ചു സമഗ്ര അന്വേഷണം വേണമെന്നു കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ചേലക്കര മേഘല സെക്രട്ടറി മനോജ് തൈക്കാട്ട്, പ്രസിഡന്റ് സ്റ്റാന്‍ലി സാമുവേല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ബാബു കാങ്കലാത്ത്