ശബരിമലയില്‍ നിത്യേന ആയിരം പേര്‍ക്ക് നിബന്ധനകള്‍ക്ക് അനുസരിച്ചു ദര്‍ശനം നടത്താം
At Sabarimala, a thousand people can perform darshan every day as per the rules
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി അടച്ചിട്ടിരുന്ന ക്ഷേത്രം തുറക്കുമ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ റിപ്പോര്‍ട്ട് പുറത്തിറക്കി. ഇത് സംബന്ധിച്ച വിദഗ്ധ സമിതി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദിവസേന ആയിരം പേര്‍ക്ക് ശബരിമല ദര്‍ശനം നടത്താം. വരുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. ഈ സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് നിലയ്ക്കലിലെ എന്‍ട്രി പോയിന്റുകളില്‍ പണം നല്‍കി പരിശോധന നടത്താന്‍ സൗകര്യമൊരുക്കണം.
60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ഗുരുതരമായ അസുഖങ്ങള്‍ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പോര്‍ട്ട് കൂടി സമര്‍പ്പിക്കണം. തിങ്കള്‍ മുതല്‍ വെള്ളി വരെ നിത്യേന ആയിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കുമാണ് ദര്‍ശനം അനുവദിക്കുന്നത്.
ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ബേസ് ക്യാംപായ നിലയ്ക്കലില്‍ വച്ചായിരിക്കും പരിശോധനയും തീര്‍ത്ഥാടകരുടെ സ്‌ക്രീനിംഗു നടത്തേണ്ടത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ശുപാര്‍ശകള്‍ പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.