Qatar

രാഹുൽ ഗാന്ധിക്ക് എതിരെയുള്ള കയ്യേറ്റം ജനങ്ങളോടുള്ള ഫാസിസ്റ്റുകളുടെ യുദ്ധ പ്രഖ്യാപനം

Assault on Rahul Gandhi Fascists declare war on the people

ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ട ബലാത്സഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ യാത്ര തിരിച്ച രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ആക്രമിച്ചും അറസ്റ്റ് ചെയ്തും ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് യു പി മുഖ്യമന്ത്രി യോഗിയും സംഘപരിവാർ ശക്തികളുമെന്ന് ഖത്തർ കെഎംസിസി കുറ്റിയാടി മണ്ഡലം കമ്മിറ്റി വാർത്താ കുറിപ്പിൽ കുറ്റപ്പെടുത്തി.

ഭരണഘടന രാജ്യത്തെ ജനങ്ങൾക്ക് നൽകുന്ന മൗലിക അവകാശങ്ങൾക്കു മേൽ അനുദിനം കടന്നു കയറുന്ന കേന്ദ്ര – സംസ്ഥാന സംഘിസർക്കാരുകളുടെ ഒടുവിലത്തതും അത്യന്തം അപകടം നിറഞ്ഞതുമായ കയ്യേറ്റമാണ് ഇന്ന് രാഹുൽ ഗാന്ധിക്ക് എതിരെ യു പി പോലീസ് നടത്തിയിട്ടുള്ളത്.

രാജ്യവും ജനങ്ങളും അപകടപെടുമ്പോൾ അവർക്ക് മുമ്പിൽ പ്രതീക്ഷയായി രാഹുലും പ്രിയങ്കയും മുന്നോട്ടു വരുന്നത് രാജ്യത്തെ ജനാധിപത്യ – മതേതര മൂല്യങ്ങൾ നിലനിന്നുകാണാൻ ആഗ്രഹിക്കുന്ന ജനസമൂഹത്തിന് ആശ്വാസകരമാണെന്നും , അതിനെ അക്രമം കൊണ്ടും അറസ്റ്റു കൊണ്ടും തകർക്കാൻ കഴിയുമെന്നത് ഭരണാധികാരികളുടെ മൂഢ വിശ്വാസമാണെന്നും അത്തരം നീക്കങ്ങൾക്കെതിരെ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും കമ്മിറ്റി വാർത്തകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button