
ചെറുതുരുത്തി: കോവിഡ് മഹാമാരി രാജ്യത്തെ നടുക്കി കൊണ്ടിരിക്കുമ്പോഴും സാമൂഹ്യ വിരുദ്ധരുടെ തേർവാഴ്ച. ഉപയോഗിച്ച സർജിക്കൽ മാസ്കുകൾ പുതുശ്ശേരി സ്കൂളിന് സമീപം പാതയോരത്ത് വലിച്ചെറിഞ്ഞ നിലയിൽ ഇന്ന് കാലത്താണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത് തുടർന്ന് പോലീസിനേയും, വാർഡ് മെമ്പറേയും വിവരമറിയിക്കുകയുമായിരുന്നു.
കോവിഡിന്റെ തീവ്രത അത്രത്തോളം കൂടി നിൽക്കുന്ന സമയത്താണ് ഇങ്ങനെ ഒരു ക്രൂരത എന്ന് നാട്ടുകാർ പറയുന്നു ഇതിനെതിരെ അന്വേഷണം വേണമെന്നും ശക്തമായ നടപടി ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
റിപ്പോർട്ട്: ബാബു കാങ്കലാത്ത്