Gulf News

ദുബായിയെ കുറിച്ച് മറഡോണ പറഞ്ഞതിങ്ങനെ

As Maradona said about Dubai

 

ദുബായിയെയും യുഎഇയെയും പ്രണയിച്ച താരമായിരുന്നു ഫുട്‌ബോള്‍ ഇതിഹാസം ഗീഡോ മറഡോണ. പരിശീലക വേഷത്തില്‍ ഏറെനാള്‍ ചെലവഴിച്ച യുഎഇയിയെ കുറിച്ച് മാന്ത്രികതാരം 2013ല്‍ പറഞ്ഞതിങ്ങനെ:- ഇവിടെ നിന്ന് ഒത്തിരി ദൂരെയായിരിക്കാം എന്റെ നാട്. എന്നെ വിശ്വസിക്കൂ, ദുബായിലെത്തിയ ശേഷം ഇതെന്റെ രണ്ടാം വീടായാണ് എനിക്ക് അനുഭവപ്പെടുന്നത്. അത്രമാത്രം ദുബായിയെയും യുഎഇയെയും തന്റെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു ‘ദൈവത്തിന്റെ കൈകള്‍’.

​ദുബൈയിലെത്തിയത് 2011ല്‍

-2011

Photo Credit: twitter

10-ാം നമ്പര്‍ ജഴ്‌സിയെ ലോക പ്രശസ്തമാക്കിയ ‘ഗോള്‍ഡണ്‍ ബോയി’യെ സ്വന്തമാക്കാന്‍ ലോകരാജ്യങ്ങള്‍ അദ്ദേഹത്തിന് ചുറ്റും വട്ടമിട്ടു പറന്ന നാളുകളിലായിരുന്നു 2011ല്‍ മറഡോണ യുഎഇയിലെത്തിയത്. അറേബ്യന്‍ ഗള്‍ഫ് ലീഗില്‍ കളിക്കുന്ന അല്‍വാസല്‍ ക്ലബ്ബിന്റെ പരിശീലകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ വരവ്. ഊദ് മേത്തയിലെ സബീല്‍ സ്റ്റേഡിയത്തില്‍ അദ്ദേഹം കാലെടുത്തുവച്ച നിമിഷം ദുബായുടെയും യുഎഇയുടെയും ഹൃദയത്തിലേക്ക് കൂടി അദ്ദേഹം ചേക്കേറുകയായിരുന്നു.

​ഹൃദയ വികാരമായി മറഡോണ

Photo Credit: twitter

പിന്നീട് യുഎഇയാകെ ഒരു വികാരമായി പടര്‍ന്നു കയറുകയായിരുന്നു മറഡോണയെന്ന സ്‌നേഹതാരം. രാജ്യത്തിന്റെ കായിക രംഗത്ത് പ്രത്യേകിച്ച് ഫുട്‌ബോളില്‍ മുമ്പെങ്ങുമില്ലാത്ത വിധമുള്ള പുത്തനുണര്‍വ് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലൂടെ സാധ്യമായി. അദ്ദേഹത്തിന്റെ വാക്കും നോക്കുമെല്ലാം രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയമായി. അതോടെ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന അറേബ്യന്‍ ഗള്‍ഫ് ലീഗ് മല്‍സരത്തെ ലോക ശ്രദ്ധയിലേക്കുയര്‍ന്നു.

​ദുബായിയുടെ സ്‌പോര്‍ട്‌സ് അംബാസഡര്‍

Photo Credit: afp

രാജ്യത്തിന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് പുതിയ ചിറകുകള്‍ സമ്മാനിച്ച മാന്ത്രിക താരത്തെ വേണ്ടുവോളം കൊണ്ടാടാനും രാജ്യം മറന്നില്ല. അദ്ദേഹത്തെ ദുബായിയുടെ ഓണററി സ്‌പോര്‍ട് അംബാസഡറായി 2012ല്‍ ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രഖ്യാപിച്ചു. 2013ലും അല്‍വാസല്‍ ക്ലബ്ബുമായി താരം കരാര്‍ പുതുക്കി. പിന്നീട് 2018ലാണ് മറഡോണ വീടും തന്റെ രണ്ടാം വീട്ടിലേക്ക് തിരിച്ചെത്തിയത്. ഫുജൈറ ഫസ്റ്റ് ഡിവിഷന്‍ ടീമിന്റെ പരിശീനകനായിട്ടായിരുന്നു ഇത്തവണത്തെ വരവ്.

​യുഎഇയും പറയുന്നു; അഡിയോസ് മറഡോണ

Photo Credit: TOI

ലോകതാരത്തിന്റെ വിയോഗത്തില്‍ ലോകത്തെമ്പാടുമുള്ള ആരാധകരോടൊപ്പം ദുഖത്തില്‍ പങ്കുചേരുകയാണ് യുഎഇയും. കാലഘട്ടത്തിന്റെ ഇതിഹാസമായി വളര്‍ന്ന താരത്തിന്റെ ഓര്‍മകളിലാണ് നാടും നഗരവുമിപ്പോള്‍. ഫുട്‌ബോളിനൊപ്പം ഒത്തിരി സ്‌നേഹവും ആരാധകരുടെ ഹൃയത്തിലേക്ക് അടിച്ചു കയറ്റിയ ലോകപൗരനോട് യുഎഇയും പറയുന്നു… അഡിയോസ്, ഡീഗോ അരമാന്‍ഡോ മറഡോണ…

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button