അവധിക്കാലത്ത് ദുബായിലേക്ക് വിരുന്നുകാര്‍ വരുന്നുണ്ടോ? എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ
Are guests coming to Dubai for the holidays? Then pay attention to these things
ദുബായ്: , ഉള്‍പ്പെടെ വരാനിരിക്കുന്ന അവധിക്കാലത്ത് നാട്ടിലോ യുഎഇയിലോ ഉള്ള ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വീട്ടിലേക്ക് ക്ഷണിച്ച് വിരുന്ന് നല്‍കാന്‍ ഉദ്ദേശ്യമുണ്ടോ? എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോവരുത്. കൊവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി ശക്തമായ വ്യവസ്ഥകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് പ്രമാണിച്ച് ചടങ്ങുകളില്‍ 12 ഇന മുന്‍കരുതലുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ മുന്നറിയിപ്പ്.
1. ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണവുമായി ബന്ധപ്പെട്ടതാണ് ഒരു നിര്‍ദ്ദേശം. വീട്ടിലോ ടെന്റിലോ ആണെങ്കില്‍ പരമാവധി 30 പേര്‍ മാത്രമേ പാടുള്ളൂ. ഹോട്ടലിലോ ബാള്‍ റൂമിലോ ആണെങ്കില്‍ 200 പേര്‍ വരെ ആവാം. പക്ഷെ, ഒരു നിബന്ധനയുണ്ട്. ചുരുങ്ങിയത് രണ്ടു മീറ്റര്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് നില്‍ക്കാന്‍ പറ്റുന്ന കെട്ടിടത്തില്‍ മാത്രമേ ഇത്രയും പേരെ അനുവദിക്കൂ. കെട്ടിടത്തിന് വലിപ്പം കുറവാണെങ്കില്‍ അതിനനുസൃതമായി ആളുകളുടെ എണ്ണവും കുറയ്ക്കണം. അതായത് ചെറിയൊരു മുറിക്കകത്ത് 30 പേരെ അനുവദിക്കില്ലെന്ന് സാരം.
2. ചടങ്ങുകള്‍ നാലു മണിക്കൂറിലേറെ നീളരുത് എന്നതാണ് മറ്റൊരു നിബന്ധന.
3. കെട്ടിടത്തിലേക്ക് ആവശ്യത്തിന് വായു സഞ്ചാരമുണ്ടായിരിക്കണം. ശരിയായ വെന്റിലേഷന്‍ ഇല്ലാത്ത വീടുകളാണെങ്കില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ പാടില്ല.
4. പരമാവധി ഡിസ്‌പോസബ്ള്‍ ഗ്ലാസ്സുകളിലും പ്ലേറ്റുകളിലും വേണം ഭക്ഷണ സാധനങ്ങള്‍ വിളമ്പാന്‍. ഒരാള്‍ ഉപയോഗിച്ച പാത്രം മറ്റൊരാള്‍ ഉപയോഗിക്കുന്നത് വൈറസ് ബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നതിനാലാണിത്.
5. വിരുന്നുകളില്‍ ഭക്ഷണം വിളമ്പുമ്പോള്‍ ബുഫെ സമ്പ്രദായം ഒഴിവാക്കണം. ഒരു പാത്രത്തില്‍ നിന്ന് ആളുകള്‍ ഭക്ഷണം എടുത്തുകഴിക്കുന്നത് വൈറസ് പകരാന്‍ ഇടയാക്കും. ഇതൊഴിവാക്കാന്‍ ഓരോരുത്തര്‍ക്കും വെവ്വേറ പാത്രങ്ങളില്‍ ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കണം.
6. വിരുന്നും ചടങ്ങുകളും നടക്കുന്ന സ്ഥലങ്ങള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കണം. ഇതിനുള്ള ലോഷനുകള്‍ മുന്‍കൂട്ടി കരുതി വയ്ക്കണം.
7. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ സമ്മാനങ്ങളോ ഉപഹാരങ്ങളോ പരസ്പരം കൈമാറാന്‍ പാടില്ല.
8. പനിയോ ശ്വാസകോശ സംബന്ധമായ എന്തെങ്കിലും അസുഖങ്ങളോ ഉള്ളവര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കരുത്.
9. ചടങ്ങ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതെങ്കില്‍ ഉടന്‍ തന്നെ ചടങ്ങ് നടക്കുന്ന സ്ഥലത്തുനിന്ന് മാറിനില്‍ക്കണം.
10. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ പരസ്പരം കൈകൊടുക്കുയോ ആലിംഗനം ചെയ്യുകയോ ചുംബിക്കുകയോ ചെയ്യരുത്. പകരം ദൂരെ നിന്ന് കൈവീശിക്കാണിച്ചാല്‍ മാത്രം മതി.
11. പ്രായമായവര്‍, രോഗബാധിതര്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ നിന്ന് പരമാവധി ഒഴിഞ്ഞുനില്‍ക്കണം.
12. മാസ്‌ക് ധാരണം, കൈകളുടെ ശുചീകരണം, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ചുവേണം ചടങ്ങുകള്‍ നടത്താന്‍.