Entertainment

എന്റെ അഭിനയ ജീവിതത്തിലെ മഹാഭാഗ്യമാണ് ഈ കഥാപാത്രം എന്ന് അപ്പാനി ശരത്ത്

Apani Sarath says that this character is the greatest fortune of my acting career

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ‘മ് മ് മ് ( സൗണ്ട് ഓഫ് പെയിന്‍) ‘ എന്ന സിനിമയ്ക്ക് ശേഷം, അപ്പാനി ശരത്തിനെ പ്രധാന കഥാപാത്രമാക്കി സോഹന്‍ റോയ്, വിജീഷ് മണി ടീം ഒരുക്കുന്ന ആദിവാസി’ (ദി ബ്ലാക്ക് ഡെത്ത് ) എന്ന ചിത്രത്തിന്റെ ചിത്രീകരണം ഭക്ഷ്യ ദിനമായ ഒക്ടോബര്‍ പതിനാറിന് അട്ടപ്പാടിയില്‍ ചിത്രീകരണം ആരംഭിച്ചു. ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയ് നിര്‍മ്മിയ്ക്കുന്ന ‘ആദിവാസി ‘ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജീഷ് മണിയാണ്.

മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനപ്പിച്ച മധുവിന്റെ മരണം ആദ്യമായ് വെള്ളിത്തിരയിലേക്ക് എത്തുകയാണ്. തന്റെ അഭിനയ ജീവിതത്തിലെ ഒരു മഹാഭാഗ്യമാണ് ഈ കഥാപാത്രം എന്ന് അപ്പാനി ശരത്ത് പറഞ്ഞു. വിശപ്പിന്റെ പേരില്‍ സംഭവിച്ച ഈ ദുരന്തത്തെ ആസ്പദമാക്കി ചെയ്യുന്ന ചിത്രമാണ് ആദിവാസി. വിശപ്പും, വര്‍ണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്‌നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാക്കിയാണ് സിനിമ ഒരുക്കുന്നത്

അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബാനറില്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നത് മുരുഗേശ്വരനാണ്. ചിത്രസംയോജനം ബി ലെനിന്‍ നിര്‍വ്വഹിയ്ക്കുന്നു. സംഭാഷണം- എം തങ്കരാജ്, ഗാനരചന- ചന്ദ്രന്‍ മാരി, ക്രിയേറ്റീവ് കോണ്‍ടിബൂട്ടര്‍- രാജേഷ്ബി, പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍- ബാദുഷ, ലൈന്‍ പ്രൊഡ്യുസര്‍- വിഹാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മാരുതി ക്രിഷ്, ആര്‍ട്ട് ഡയറക്ടര്‍- കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂമര്‍- ബുസി ബേബി ജോണ്‍. പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍- വി എം ലത്തീഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് റോജി പി കുര്യന്‍, എക്‌സിക്യുട്ടീവ് പ്രൊഡുസര്‍- അജിത്ത് ഇ എസ്, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button