India

ബിജെപി ടിക്കറ്റിൽ രാജ്യസഭയിലേക്ക് വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് അഞ്​ജു ബോബി ജോർജ്

Anju Bobby George says news to Rajya Sabha on BJP ticket is baseless

ബംഗളൂരു: രാഷ്‌ട്രീയ പ്രവേശനം സംബന്ധിച്ച് പ്രചാരണം ശക്തമായതോടെ പ്രതികരണവുമായി അന്താരാഷ്‌ട്ര കായികതാരവും അത്ലറ്റിക് ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡൻ്റുമായ അഞ്ജു ബോബി ജോർജ്. തൻ്റെ രാഷ്‌ട്രീയ പ്രവേശനം സംബന്ധിച്ച വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് അവർ പറഞ്ഞതായി മാധ്യമം റിപ്പോർട്ട് ചെയ്‌തു.

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ അഞ്ജുവിനെ രാജ്യസഭ എംപിയാക്കാൻ ബിജെപി നീക്കം നടത്തുന്നുവെന്ന പ്രചാരണം ശക്തമായിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിയുടെ നീക്കം എന്ന രീതിയിലായിരുന്നു വാർത്തകൾ പുറത്തുവന്നത്. ഇതോടെയാണ് അവർ പ്രതികരണം നടത്തിയത്.

ചിലർ പബ്ലിസിറ്റി ലക്ഷ്യം വെച്ചാണ് ഇത്തരം വാർത്തകൾ പുറത്തു വിടുന്നത്. നിരവധിയാളുകളുകൾ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് ഇക്കാര്യം അറിഞ്ഞത്. കായിക മേഖലയിലെ വിവിധ പദ്ധതികൾ മാത്രമാണ് മനസിലുള്ളത്. അവ ഒന്നൊന്നായി നടപ്പാക്കി കൊണ്ടിരിക്കുകയാണ്. അതിനാൽ രാഷ്‌ട്രീയമല്ല തൻ്റെ ലക്ഷ്യമെന്നും അഞ്ജു പറഞ്ഞു.

സ്‌പോട്‌സ് ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താൻ പദ്ധതികൾ ഉണ്ടെന്നും അവർ പറഞ്ഞു. ഫൗണ്ടേഷന് അടുത്തിടെ കേന്ദ്ര കായിക മന്ത്രാലയം അഞ്ച് കോടി രൂപ ഫണ്ട് അനുവദിച്ചിരുന്നു.
അഞ്ജു ബോബി ജോർജിനെ രാജ്യസഭ എംപിയാക്കാൻ ബിജെപി നീക്കം നടത്തുന്നുവെന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിലടക്കം ശക്തമായിരുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button