India

സ്വപ്നം കീഴടക്കുന്നതിനിടെ അനസ് ഹജാസിന് അപകടത്തിൽ ദാരുണാന്ത്യം

Anas Hajaz met a tragic end in an accident while chasing his dream

ചണ്ഡീഗഡ്: സ്കേറ്റ് ബോർഡിൽ കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്രയ്ക്കു പുറപ്പെട്ട മലയാളി വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം പുല്ലമ്പാറ അഞ്ചാം കല്ല് സ്വദേശി അനസ് ഹജാസ് (31) ആണ് മരിച്ചത്. ഹരിയാനയിലെ കൽക്കയിൽ വെച്ചാണ് അപകടം ഉണ്ടായത്.

കന്യാകുമാരിയില്‍ നിന്നും കശ്മീര്‍ വരെ സ്‌കേറ്റ് ബോര്‍ഡില്‍ സഞ്ചരിച്ച് പല സംസ്ഥാനങ്ങളും താണ്ടി ഹരിയാനയില്‍ എത്തിയ അനസ് കശ്മീരിലേക്ക് പോകുംവഴിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അനസിനെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമെന്നാണ് പ്രഥമിക വിവരം. സംഭവ സ്ഥലത്ത് വെച്ചു തന്നെ അനസ് മരണപ്പെട്ടതായാണ് വിവരം. അപകടത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വന്നിട്ടില്ല. സ്‌കേറ്റ് ബോര്‍ഡിലൂടെ സ്വപ്നം കീഴടക്കുന്നതിനിടയിലാണ് മരണം അനസിനെ തേടിയെത്തിയത്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button