Kerala Rural
യു.ആര്‍.പ്രദീപ്.എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും റോഡുകള്‍ക്ക് 18.8 ലക്ഷം രൂപ അനുവദിച്ചു.
An amount of `18.8 lakh has been sanctioned for roads from the funds of UR Pradeep MLA.
വടക്കാഞ്ചേരി: ചേലക്കര നിയോജക മണ്ഡലത്തിലെ ദേശമംഗലം ഗ്രാമ പഞ്ചായത്തിലെ വാ൪ഡ് 4 കരുനാഗത്ത് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 5.5 ലക്ഷം രൂപയും ചേലക്കര ഗ്രാമ പഞ്ചായത്തിലെ വാ൪ഡ് 4 നാട്യ൯ചിറ മുസ്ലിയാ൪പടി റോഡ് കോണ്‍ക്രീറ്റിങ്ങ് പ്രവര്‍ത്തിക്ക് 13.3 ലക്ഷം രൂപയും എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ചതായി യു.ആര്‍.പ്രദീപ്.എം.എല്‍.എ. അറിയിച്ചു. പ്രവ൪ത്തിക്ക് ജില്ലാ കളക്ട൪ ഭരണാനുമതി നല്കി ഉത്തരവായിട്ടുണ്ട്. ദേശമംഗലം ഗ്രാമ പഞ്ചായത്തിലെ കരുനാഗത്ത് റോഡ് ബി.ഡി.ഒ വടക്കാഞ്ചേരിക്കും, നാട്യ൯ചിറ – മുസ്ലിയാ൪പടി റോഡ് ബി.ഡി.ഒ പഴയന്നൂരിനുമാണ് നി൪മ്മാണ ചുമതല നല്കിയിട്ടുള്ളത്.
റിപ്പോർട്ട്: ബാബു കാങ്കലാത്ത്