Qatar
ഖത്തറില്‍ വരുന്ന വെള്ളിയാഴ്ച മുതല്‍ ജുമുഅ നമസ്‌കാരത്തിന് 200 പള്ളികള്‍ അധികമായി അനുവദിക്കും; അവ്കാഫ്
An additional 200 mosques will be allowed for Friday prayers in Qatar
ദോഹ: ഖത്തറില്‍ വരുന്ന വെള്ളിയാഴ്ച മുതല്‍ ജുമുഅ നമസ്‌കാരം അനുവധിച്ചിട്ടുള്ള 200 പള്ളികളുടെ പട്ടിക അവ്കാഫ് മന്ത്രാലയം തങ്ങളുടെ ട്വിറ്ററിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു.
കൊവിഡ് നിയന്ത്രണങ്ങളും പ്രതിരോധ മുൻകരുതലുകളും പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കും ഈ പള്ളികളിലും നമസ്കാരത്തിന് അനുവാദം നല്‍കുക.
നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പ്രവർത്തകർ നിരീക്ഷിക്കുമെന്നും അവ്കാഫ് മന്ത്രാലയം അറിയിച്ചു. തങ്ങളുടെ സമീപത്തുള്ള പള്ളികൾ ജുമുഅ നമസ്‌കാരം അനുവദിച്ച പള്ളികളാണോയെന്ന് പരിശോധിക്കുവാൻ അവ്കാഫ് മന്ത്രാലയം വിശ്വാസികൾക്ക് നിർദ്ദേശം നൽകി.