Health

Amla Health Benefits: ശരീരഭാരം കുറയ്ക്കാം, ആരോഗ്യത്തിനും നിത്യ യൗവനത്തിനും നെല്ലിക്ക

Amla for weightloss increases immunity and prevents many diseases to boost sexual desire Indian gooseberry health benefits

Amla Health Benefits

കാഴ്ച്ചയില്‍ കുഞ്ഞനാണ് എങ്കിലും  വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഒരു ആന്‍റിഓക്സിഡന്‍റ് ആയതിനാല്‍ പലതരം  രോഗങ്ങള്‍ക്കും ഇതൊരു മികച്ച മികച്ച പ്രതിവിധിയാണ്. ശരീരത്തിന്‍റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതില്‍ നെല്ലിക്കയുടെ കഴിവ്  അപാരമാണ്.

ഏത് കാലാവസ്ഥയിലും നെല്ലിക്ക കഴിയ്ക്കുന്നത് ഉത്തമമാണ്.  ദിവസവും നെല്ലിക്ക കഴിയ്ക്കുന്നത് പല രോഗങ്ങളേയും ചെറുക്കാന്‍ സഹായകമാണ്.  കൂടാതെ, ജലദോഷം, ചുമ, വായ്പൊട്ടല്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും  വീട്ടില്‍തന്നെ തയാറാക്കാവുന്ന  ആയുര്‍വേദ മരുന്നുകളുടെ ഒരു പ്രധാന ചേരുവയുമാണ് നെല്ലിക്ക.

നെല്ലിക്കയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

നെല്ലിക്കയില്‍ ഉയര്‍ന്ന  അളവില്‍ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബി കോംപ്ലക്സ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, കാർബോഹൈഡ്രേറ്റ്, ഫൈബർ എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.

ഹൈപ്പർ അസിഡിറ്റി തടയുന്നു, പ്രമേഹം നിയന്ത്രിക്കാന്‍ നെല്ലിക്ക ഉത്തമം

ഹൈപ്പർ അസിഡിറ്റിക്ക് ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാചൂർണം പശുവിൻ നെയ്യിൽ കലർത്തി കഴിച്ചാൽ  ഹൈപ്പർ അസിഡിറ്റിയ്ക്ക്  ശമനം ലഭിക്കും. നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്.

മുടികൊഴിച്ചിലിന് നെല്ലിക്ക

മുടികൊഴിച്ചിലിന്  ഏറ്റവും ഫലപ്രദമായ ഔഷധങ്ങളില്‍ ഒന്നാണ് നെല്ലിക്ക. നെല്ലിക്കാനീര് വിധിപ്രകാരം എള്ളെണ്ണയിൽ കാച്ചി തലയിൽ തേച്ചുകുളിക്കുന്നത് തലയിലെ ചർമ രോഗങ്ങളെ തടയും. മാത്രവുമല്ല മുടിക്ക് നല്ല അഴകും നല്‍കും.

കണ്ണിനും സൗന്ദര്യത്തിനും ശരീര ഭാരം കുറയ്ക്കാനും സഹായകം

കണ്ണുകളുടെ ആരോഗ്യത്തിന് മികച്ച  ഔഷധമാണ് നെല്ലിക്ക. നെല്ലിക്കയുടെ നീര് അരിച്ചെടുത്ത് തേനിൽ ചേർത്ത് കണ്ണിൽ പുരട്ടുന്നത്  കണ്ണുകളിലെ പഴുപ്പിന് ഫലപ്രദമാണ്.

നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ക്രോമിയം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു.

ദിവസവും നെല്ലിക്ക കഴിക്കുന്നത് ചർമത്തിന് തിളക്കം ലഭിക്കാനും  നല്ലതാണ്. പ്രായത്തിന്‍റെ ലക്ഷണങ്ങള്‍ അധികമില്ലാതെ ചെറുപ്പമായി ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ഉത്തമാമാണ്.

ലൈഗികജീവിതം മികച്ചതാക്കാന്‍ നെല്ലിക്ക കഴിയ്ക്കാം

ലൈംഗികജീവിതം  സന്തോഷകരമാക്കും നെല്ലിക്ക. ലൈംഗിക ആസക്തിയുണ്ടാക്കുന്ന ഒരു ഫലം കൂടിയാണ് നെല്ലിക്ക. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന  വെറ്റമിൻ സി പുരുഷൻമാരിലെ ബീജ ഉൽപ്പാദനം കൂട്ടുകയും ലൈംഗിക ഉണർവ് പ്രദാനം ചെയ്യുകയും ചെയ്യും. സ്ത്രീകള്‍ക്കും ഇത് ഉത്തമമാണ്.

Malayalam News

<https://zeenews.india.com/malayalam/health-lifestyle/amla-for-weightloss-increases-immunity-and-prevents-many-diseases-to-boost-sexual-desire-indian-gooseberry-health-benefits-190905

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button