Entertainment
മഹാമാരിയിലും പ്രവാസികളുടെ കാലാഭിനിവേശം; ഷജീർ പപ്പ എഴുതി സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന ഷോർട്ട് ഫിലിം “അലാറം”.
"Alarm" is a short film written and directed by Shajeer Pappa.
പപ്പാ മീഡിയ പ്രൊഡക്ഷന്റെ ബാനറിൽ ഷജീർ പപ്പ എഴുതി സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന “അലാറം” എന്ന ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തങ്ങൾ പുരോഗമിച്ചുവരുന്നു.
കൊച്ചു കൊച്ചു സന്തോഷങ്ങളും ദുഃഖങ്ങളും നിറഞ്ഞ ജീവിതത്തിനിടയിൽ തന്റെ കുടുബത്തിന് സംഭവിച്ച ഒരു ദുരന്തത്തിന് മുന്നിൽ നിസ്സഹായകനായി നോക്കി നില്കേണ്ടിവരുന്ന ഒരു പാവം പ്രവാസിയുടെ ജീവിത കഥയാണിവിടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നത്.
ഇതിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത് ബദറുദ്ധീൻ, അനസ്, ഹാരിസ് തലയിലത്ത് എന്നിവരാണ്. റാഷി അൽത്തൂവ എഡിറ്റിംഗും ഹുസൈൻ കുന്നത്ത് അസിസ്റ്റന്റ് ക്യാമറയും രഞ്ജിത്ത് സൗണ്ട് മിക്സിങ്ങും അലൻ രാജു ബാക്ഗ്രൗണ്ട് സ്കോറും നിർവഹിക്കുന്നു.