Kerala Rural
അക്ഷര ദീപം സാംസ്കാരിക കൂട്ടായ്മ ടെലിവിഷൻ സെറ്റുകൾ നൽകി
Akshara Deepam cultural community provided television sets
അക്ഷരദീപം സാംസ്കാരിക കൂട്ടായ്മ നാഗലശ്ശേരി പഞ്ചായത്തിലേ മൂന്നാം വാർഡിൽ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സെറ്റുകൾ സമ്മാനിച്ചു. അക്ഷര ദീപം ഭാരവാഹിയും സാമൂഹിക സാസ്കാരിക ചാരിറ്റി പ്രവർത്തകനുമായ പമ്പാവാസൻ ചോലം പറമ്പിൽ സമ്മാനിച്ച ടെലിവിഷൻ സെറ്റുകൾ തൃത്താല എം എൽ എ ശ്രീ വി ടി ബൽറാം വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു.
അക്ഷരദീപം സാസ്കാരിക കൂട്ടായ്മ പ്രസിഡന്റ് ഹുസൈൻ തട്ടത്താഴത്ത് സെക്രട്ടറി ആർ ജി ഉണ്ണി മുജീബ് അത്താണിക്കൽ, മുരളിധരൻ കോടനാട്, ടി വി എം റഷീദ് എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: ബാബു കാങ്കലാത്ത്