India

വായു മലിനീകരണം; 5 വർഷം തടവും ഒരു കോടി രൂപ പിഴയും ചുമത്തുമെന്ന് കേന്ദ്രം

Air pollution; He faces up to five years in jail and a fine of Rs 1 crore

ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വായു രൂക്ഷമായിരിക്കെ പുതിയ ഓർഡിനൻസുമായി കേന്ദ്രം. വായു മലിനീകരണം ഉണ്ടാക്കുന്നവർക്ക് അഞ്ച് വർഷം തടവും ഒരു കോടി രൂപ പിഴയും നൽകേണ്ടി വരുന്ന തരത്തിലാണ് നിയമം. ഓഡിനൻസിൻ രാഷ്‌ട്രപതി ഒപ്പുവച്ചു. വായു മലീനികരണം തടയുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിനുമായി 20 അംഗ സ്ഥിരം കമ്മീഷനെ നിയമിച്ചു. വായു മലീനികരണങ്ങൾക്ക് കാരണമാകുന്ന സാഹചര്യങ്ങൾ ശ്രദ്ധയിൽ പെടുത്തുന്നതിനായി ” എന്ന പേരിൽ സർക്കാർ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.

ഡൽഹിയിലും പരിസരപ്രദേശങ്ങളിലും അന്തരീക്ഷ മലീനികരണം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം. ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ വായു ഗുണനിലവാര മാനേജ്‌മെന്റ് കമ്മീഷൻ സ്ഥാപിക്കും. 18 അംഗ കമ്മീഷന് നേതൃത്വം നൽകുന്നത് മുഴുവൻ സമയ ചെയർപേഴ്‌സൺ ആയിരിക്കും. അദ്ദേഹം സർക്കാരിന്റെ സെക്രട്ടറിയോ അല്ലെങ്കിൽ ഒരു സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയോ ആയിരിക്കും. കമ്മീഷനിലെ 18 അംഗങ്ങളിൽ 10 പേർ ബ്യൂറോക്രാറ്റുകളും മറ്റുള്ളവർ ഈ മേഖലയിലെ വിദഗ്ധരും ആക്‌ടിവിസ്‌റ്റുകളും ആയിരിക്കണം. പരിസ്ഥിതി മന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയിൽ മറ്റ് മൂന്ന് മന്ത്രിമാരും കാബിനറ്റ് സെക്രട്ടറിയും ഉണ്ടാകും. ഇവരാകും മൂന്ന് വർഷത്തേക്കുള്ള കമ്മീഷൻ അംഗങ്ങളെ നിയമിക്കുക. വായു മലിനീകരണം നിരീക്ഷിക്കൽ, നിയമങ്ങൾ നടപ്പിലാക്കൽ, ഗവേഷണം, നവീകരണം എന്നിവയുമായി ബന്ധപ്പെട്ടതായിരിക്കും ഇവരുടെ മേഖല.

വായുവിന്റെ ഗുണനിലവാരം മോശമാക്കുന്ന സാഹചര്യങ്ങൾ പരിശോധിച്ചും. വാഹനങ്ങളിൽ നിന്നുള്ള വായു മലീനികരണം, അന്തരീക്ഷത്തിലെ പൊടികൾ, സ്‌റ്റീൽ ഉൾപ്പെടെയുള്ള വസ്‌തുക്കൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന മലീനികരണം എന്നിവ പരിശോധിക്കും. കമ്മീഷൻ തയ്യാറാക്കുന്ന വാർഷിക റിപ്പോർട്ട് പാർലമെൻ്റിന് സമർപ്പിക്കും. തുടർന്നുള്ള നടപടി കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുകയും ചെയ്യും.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button