ഖത്തറില്‍ നിന്നുള്ള ആറാം ഘട്ട വന്ദേഭാരത് മിഷന്റെ ബുക്കിങ് എയർ ഇന്ത്യ ആരംഭിച്ചു
Air India has launched the booking of the sixth phase of Vande Bharat Mission from Qatar
ദോഹ: ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള വന്ദേ ഭാരത് മിഷന്‍ ആറാം ഘട്ട വിമാന സർവീസുകൾ സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെയാണ്.
ഇതിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ്സ് ബുക്കിംഗ് ആരംഭിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചു.
ആറാം ഘട്ടത്തിന്റെ ആദ്യവാരത്തില്‍ ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് മൂന്ന് സര്‍വീസുകളാണ്. ഹൈദരാബാദ്, കണ്ണൂര്‍,കൊച്ചി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍.
സെപ്റ്റംബര്‍ 1 ന് പുറപ്പെടുന്ന IX1947 ഫ്‌ളൈറ്റ് ഉച്ചയ്ക്ക് 12:45 നാണ് പുറപ്പെടുക. വൈകീട്ട് 7:30 ന് ഹൈദരാബാദ് എത്തിച്ചേരും.
ഫ്‌ളൈറ്റ് നമ്പര്‍ IX 1774 രാത്രി 10:40 ന് പുറപ്പെട്ട് പുലര്‍ച്ചെ 5:25 ന് കണ്ണൂരിലെത്തും.
സെപ്തംബര് 3 ന് രാവിലെ 11:45 നു പുറപ്പെടുന്ന IX1478 എന്ന ഫ്‌ളൈറ്റ് വൈകീട്ട് 6:40 ന് കൊച്ചിയിലെത്തി ചേരും.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്