India

24 മുതല്‍ 30 വരെയുള്ള ഇന്ത്യ- യുകെ യാത്രാ വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

Air India cancels 24 to 30 India-UK flights

ന്യൂഡല്‍ഹി: ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള ഇന്ത്യ- യുകെ യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് പുതുക്കിയ തീയതി നല്‍കുന്നതും റീഫണ്ടും തുടങ്ങിയുള്ള വിഷയങ്ങളില്‍ അധികം വൈകാതെ തീരുമാനം ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ബ്രിട്ടന്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലെ കൊവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഇതോടെ ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകള്‍ക്കും ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. വെള്ളിയാഴ്ച മുതലാണ് യാത്ര വിലക്ക് പ്രാബല്യത്തില്‍ വരിക.

ഇന്ത്യയില്‍ കൊവിഡ് വകഭേദഗത്തിന്റെ വ്യാപനം കണക്കിലെടുത്താണ് നടപടിയെന്ന് യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. പുതിയ വകഭേദവുമായി ബന്ധപ്പെട്ട് 103 കേസുകളാണ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഭൂരിഭാഗവും പുറത്ത് നിന്ന് വന്നവരാണ്.

ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ യുകെ, ഐറിഷ് പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് ബ്രിട്ടനില്‍ പ്രവേശനാനുമതിയില്ല. പത്ത് ദിവസത്തിനിടയില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും യുകെയില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button