Gulf NewsQatar

ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

Air India and IndiGo cancel flights from Qatar

ദോഹ: എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ സര്‍വീസുകള്‍ റദ്ദാക്കി. ആഗസ്റ്റ് 3 മുതല്‍ 9 വരെയുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുള്ളത് .

ആഗസ്ത് മൂന്നിന് ദോഹ-മംഗളൂരു, അഞ്ചിന് ദോഹ- ഹൈദരാബാദ്, ആറിന് ദോഹ- ബംഗളൂരു, ഏഴിന് ദോഹ- ചെന്നൈ, ഒന്‍പതിന് ദോഹ- ഡല്‍ഹി എന്നീ സര്‍വീസുകൾ റദ്ദാക്കിയിട്ടുണ്ട്.
ആഗസ്ത് മൂന്നിന് ദോഹയില്‍ നിന്നു ചെന്നൈയിലേക്കും നാലിന് ലഖ്നോവിലേക്കും പോകേണ്ട വിമാനങ്ങൾ ഇന്‍ഡിഗോ റദ്ദ് ചെയ്തു. ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെയാണ് അറിയിച്ചതാണ് ഇക്കാര്യം. ആവശ്യത്തിന് യാത്രക്കാരില്ലാത്തതാണ് സർവീസുകൾ റദ്ദാക്കാനുള്ള കാരണമെന്ന് പറയപ്പെടുന്നു.

യാത്രക്കാർ കൂടുതല്‍ വിവരങ്ങള്‍ക്ക് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും എംബസിയുടെ ട്വീറ്റിൽ പറയുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button