Gulf News

സൈക്കിളുകളെയും ഇ സ്കൂട്ടറുകളെയും നിരീക്ഷിക്കാൻ ദുബായിൽ എ ഐ റോബോട്ട് രംഗത്ത്!

AI Robot landed on Jumeirah beach to see violation of the rule

ദുബായ്: സൈക്കിളുകളെയും  ഇ സ്കൂട്ടറുകളെയും നിരീക്ഷിക്കാൻ ദുബായിൽ എഐ റോബോട്ട് രംഗത്ത്. പാതകളിലെ നിയമലംഘനങ്ങൾ പഠിക്കുന്നതിനായി ജുമൈറ ബീച്ചിലാണ് റോബോട്ട് ഇറങ്ങിയിരിക്കുന്നത്. നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതും മറ്റ്  ഭാവി കാര്യങ്ങളും റോബോട്ട് നൽകുന്ന വിവരങ്ങളെ ആശ്രയിച്ചിരിക്കും.

റോബോട്ട് ജുമൈറ ബീച്ചിലെ നടപ്പാതയിൽ കറങ്ങുകയാണ്. ഈ റോബോട്ട് സൈക്ലിങ്, ഇ സ്കൂട്ടർ എന്നിവ നിരീക്ഷിക്കും. അതുകൊണ്ടുതന്നെ നിയമലംഘനം ഉണ്ടായാൽ എഐ ബുദ്ധി ഉണരുകയും ക്യാമറകൾ കൊണ്ട് നിരീക്ഷണം നടത്തി നിയമ ലംഘനങ്ങളുടെ ചിത്രമെടുക്കും. ആദ്യഘട്ടത്തിൽ  പഠനാവശ്യത്തിനാണ് റോബോട്ടിന്റെ സേവനം തേടുന്നത്. ഇതിലൂടെ നിയമലംഘനങ്ങളുടെ തോത് മനസിലാക്കാൻ കഴിയും.

ശേഷം ആവശ്യമെങ്കിൽ ഇ സ്കൂട്ടറുകളും സൈക്കിളുകളുമൊക്കെ നടത്തുന്ന നിയമലംഘനങ്ങൾക്ക് പിഴയുൾപ്പടെ പിന്നീട് വന്നേക്കും. ഡാറ്റ ക്വാളിറ്റിയും കൃത്യതയും ഉറപ്പാക്കലാണ് ആദ്യ ലക്ഷ്യമെന്നാണ് പറയുന്നത്. സുരക്ഷയാണ് ഇതിൽ ഏറ്റവും പ്രധാന ലക്ഷ്യം. ഫോസ് റെക്കഗ്നിഷൻ, എമിറേറ്റ്സ് ഐ ഡി റീഡിങ് ഒക്കെ ആലോചനയിലുണ്ടെന്നും ചിലപ്പോൾ മുഴുവൻ നടപ്പാതകളിലും സൈക്ലിങ് ട്രാക്കുകളിലും ഉടനെ നിരീക്ഷകനായി റോബോട്ട് വന്നേക്കാമെന്നും റിപ്പോർട്ടുണ്ട്.

<https://zeenews.india.com/malayalam/nri/ai-robot-landed-on-jumeirah-beach-to-see-violation-of-the-rule-190264

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button