വടക്കാഞ്ചേരി: കൃഷി പാഠശാലയുടെ ഓണച്ചന്ത 2020 ഓഗസ്റ്റ് 28, 29, 30 (വെള്ളി, ശനി, ഞായർ) തിയ്യതികളിൽ ആറങ്ങോട്ടുകര എസ്റ്റേറ്റ് പടിയിലുള്ള നാട്ടു ചന്തയിൽ ജൈവരീതിയിൽ കൃഷിചെയ്ത അരി, അവിൽ, പുട്ടുപൊടി, നേന്ത്രക്കായ, നേന്ത്രപ്പഴം, ചേന, വെണ്ട, വഴുതന, വടുകപ്പുളി നാരങ്ങ, കൊള്ളി, തുടങ്ങിയവയും ശുദ്ധമായ വെളിച്ചെണ്ണ, ശുദ്ധ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ കായ വറവ്, ശർക്കര ഉപ്പേരി, നാടൻ പശുവിന്റെ മോര്, നെയ്യ്, അച്ചാറുകൾ, കാളൻ, പുളിയിഞ്ചി മറ്റ് ഭക്ഷ്യവസ്തുക്കൾ, മൺപാത്രങ്ങൾ, പുസ്തകങ്ങൾ, പച്ചക്കറിവിത്തുകൾ എന്നിവയും ലഭ്യമാണ്.
റിപ്പോർട്ട്: ബാബു കാങ്കലാത്ത്