Gulf News

മരുഭൂമിയിലൂടെ സാഹസിക സഞ്ചാരം; സഞ്ചാരികള്‍ക്ക് അവസരമൊരുക്കി ദുബായ്

Adventure travel through the desert; Dubai offers tourists a chance

ദുബായില്‍ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഒന്നാണ് മരുഭൂമിയിലൂടെയുള്ള സാഹസിക സഞ്ചാരം. ദുബായിലെത്തുന്ന വിനോദ സഞ്ചാരികളിൽ നല്ലൊരു ശതമാനം പേര്‍ക്കും ഈ സാഹസിക സഞ്ചാരം ഇഷ്ടമാണ്. മരുഭൂമിയിലൂടെ സഞ്ചരിക്കാനും അവിടത്തെ കാഴ്ചകള്‍ കാണാനും സഞ്ചാരികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ദുബായ് ഭരണകൂടം.രാജ്യാന്തര സഞ്ചാരികളെ മരുഭൂമിയാത്രയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തില്‍ പല പദ്ധതികളും ദുബായ് ഭരണകൂടം മുന്നോട്ട് വെക്കുന്നുണ്ട്.

ദുബായിലെ മരുഭൂമിയിൽ എത്തി അവിടെ താമസിക്കാനും, ഉല്ലസിക്കാനും അവസരം ഒരുക്കിയിരിക്കുകയാണ് ദുബായ് ടൂറിസം ഡിപ്പാർട്ട്മെമെന്റ്. ഇതിന് ആവശ്യമായ ടെന്‍റുകള്‍ മറ്റു സൗകര്യങ്ങള്‍ എല്ലാം മരുഭൂമിയില്‍ ഒരുക്കിയിട്ടുണ്ട്. സഞ്ചാരികളെ ആകര്‍ശിക്കാന്‍ പുതിയ പാക്കേജുകള്‍ തന്നെ ദുബായ് ടൂറിസം ഡിപ്പാർട്ട്മെമെന്റ് പുറത്തിറക്കിയിട്ടുണ്ട്. മഞ്ഞുകാലമായതിനാല്‍ വലിയ ചൂട് അനുഭവപ്പെടില്ല അതുകൊണ്ട് തന്നെ ഉച്ചകഴിയുന്നതോടെ മരുഭൂമിയില്‍ സഞ്ചാരികളുടെ തിരക്കായിരിക്കും. വാഹനങ്ങളുടെ ഒരു നീണ്ടനിരതന്നെ മരുഭൂമിയില്‍ കാണാന്‍ സാധിക്കും.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ വരവ് ഈ വര്‍ഷം കുറവാണ്. എന്നാലും മോശമല്ലാത്ത രീതിയില്‍ തന്നെ സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 41 ശതമാനം വിനോദ സഞ്ചാരികള്‍ മാത്രമാണ് മരുഭൂമിയിലെ കാഴ്ചകള്‍ കാണാന്‍ എത്തിയത്. എന്നാല്‍ ഇത്തവണ 61 ശതമാനം സഞ്ചാരികള്‍ മരുഭൂമിയിലെ കാഴ്ചകള്‍ കാണാന്‍ എത്തി.

സഞ്ചാരികളെ ആകര്‍ശിക്കാന്‍ വേണ്ടി വിവിധ പാക്കേജുകൾ ആണ് ഇവിടെ ഉള്ളത്. ഒരാൾക്ക് 150 മുതൽ 400 ദിർഹം വരെയുള്ള പാക്കേജുകൾ ഉണ്ട്. ഭക്ഷണം ഉള്‍പ്പെടെയുള്ള പാക്കേജുകൾ ഉണ്ട് ഇത് അനുസരിച്ചാണ് പണം. 1875 ദിർഹം കയ്യിലുണ്ടെങ്കില്‍ അഞ്ചംഗ കുടുംബത്തിന് സുഖമായി യാത്ര ചെയ്തു വരാം. താമസിക്കുന്ന ഹോട്ടലുകളിൽ നിന്നും മരുഭൂമിയിലേക്ക് സഞ്ചാരികളെ കൊണ്ടുവരുന്നതിനായി പല ഓഫറുകളും കമ്പനികള്‍ നല്‍ക്കുന്നുണ്ട്. ദുബായില്‍ എത്തുന്നവര്‍ മരുഭൂമി കാണാതെ പോയാല്‍ വലിയ നഷ്ടം തന്നെയായിരിക്കും. പശ്ചാത്യരാജ്യങ്ങളിൽ നിന്നെത്തുന്നവരാണ് കൂടുതലും മരുഭൂമി കാണാന്‍ ഇഷ്ടപ്പെടുന്നത്.

മരുഭൂമിയില്‍ ദുബായ് തീര്‍ത്ത വിസ്മയം ചെറുതൊന്നുമല്ല. മരുഭൂമിയെ കുറിച്ച് പഠിക്കാനും അറബിക്കഥകളിൽ മാത്രം കേട്ട് പരിജയമുള്ള ഒട്ടക സവാരി ആസ്വദിക്കാനും എല്ലാം ഇവിടെ അവരമൊരുക്കിയിട്ടുണ്ട്. മണൽകുന്നുകളിൽ കയറി സൂര്യാസ്തമയം കാണുന്നതാണ് ഇവിടെ ഏറ്റവും മനേഹരമായ കാഴ്ച. മരുഭൂമിക്ക് മാത്രം സമ്മാനിക്കാവുന്ന ഇത്തരത്തിലുള്ള നിമിഷങ്ങള്‍ ആസ്വദിക്കാന്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്. 12 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ളവരെയാണ് ഡിസേർട്ട് സഫാരിക്ക് പരിഗണിക്കുന്നത്. വെെകുന്നേരങ്ങളില്‍ ആണ് പലരും ഇവിടെ എത്തുന്നത്. കൊവിഡ് കാലമായതിനാല്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ ആണ് സഞ്ചാരികള്‍ക്ക് നല്‍കിയിരിക്കുന്നത്. തമ്പുകളിൽ ഉൾകൊള്ളാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button