Qatar

നിർധനരായ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കി അടൂർ അസോസിയേഷൻ ഖത്തർ ചാപ്റ്റർ

ദോഹ: അടൂർ അസോസിയേഷൻ ഖത്തർ ചാപ്റ്ററിന്റെ  പ്രവർത്തകർ, അടൂർ താലൂക്കിലെ പള്ളിക്കൽ പഞ്ചായത്തിലെ പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും A + ലഭിച്ച മറ്റ് രണ്ട് നിർധനരായ വിദ്യാർത്ഥികൾക്കും പെരിങ്ങനാട് ചെറുപുഞ്ച അംഗനവാടിയിലെ കുരുന്നുകൾക്കും പഠന സൗകര്യം ഒരുക്കുന്നതിനു വേണ്ട LED TV കൾ വിതരണം ചെയ്തു. അടൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി ബി ഹർഷ കുമാർ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. സി ആർ ദിൻരാജ്, എഎക്യുസി മുൻ പ്രസിഡന്റ് അനിൽ വർഗ്ഗീസ്, എഎക്യുസി മുൻ ജനറൽ സെക്രട്ടറി എസ്. പ്രദീപ് കുമാർ എന്നിവർ ടെലിവിഷനുകൾ വിതരണം ചെയ്തു. സാമൂഹ്യ പ്രവർത്തകരായ എൻ ചന്ദ്രസേനൻ . റിതിൻ റോയി എന്നിവർ കോർഡിനേറ്റു ചെയ്തു.

ഈ മൂന്ന് കുട്ടികളും ജീവിക്കുന്നത് വളരെ ദയനീയമായ സാഹചര്യത്തിലാണ് ചോർന്ന്  ഒലിക്കുന്നതും ചെറിയ ഒറ്റ മുറി പോലെ കെട്ടി അടച്ച കുടിലുകളിലും മാണ് കഴിയുന്നത് ഒരാളുടെ വീട്ടിൽ കറന്റ് കൂടി ഉണ്ടായിരുന്നില്ല, ആ പ്രദേശത്തെ സാമൂഹിക പ്രവർത്തകർ അവിടെ വൈദ്യുതി എത്തിക്കുവാനുള്ള ശ്രമത്തിലാണ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button