Qatar

ദോഹയിലെ സാമൂഹിക, സാംസ്ക്കാരിക മേഖലയിൽ സജീവസാന്നിധ്യം ടി. ടി. അബ്ദുറഹ്മാനു യാത്രയയപ്പ്‌ നൽകി

Active presence in the social and cultural sphere of Doha T.T. Abdurahman was sent away

ദോഹ: മുപ്പത് വർഷത്തോളമായി ദോഹയിലെ സാമൂഹിക, സാംസ്ക്കാരിക മേഖലയിൽ സജീവസാന്നിധ്യവും കൊടിയത്തൂർ ഏരിയ സർവ്വീസ് ഫോറം മുൻ പ്രസിഡണ്ടുമായിരുന്ന ടി.ടി.അബ്ദുറഹ്മാന് ഫോറം ജനറൽ ബോഡിയോഗം യാത്രയയപ്പ് നൽകി. ഇരുപത് വർഷത്തോളം ഖത്തർ പെട്രോളിയം ജീവനക്കാരനായിരുന്നു.

സർവ്വീസ് ഫോറത്തിന്റെ ഉപഹാരം പ്രസിഡണ്ട് എം.ഇമ്പിച്ചാലി കൈമാറി. കാവിൽ അബ്ദുറഹ്മാൻ, മുഹമ്മദ് പുതിയോട്ടിൽ, പി.അബ്ദുൽഅസീസ്, അനീസ് കലങ്ങോട്ട്, അമീൻ കൊടിയത്തൂർ, ജാബിർ കണ്ണഞ്ചേരി, ടി.എൻ.ഇർഷാദ്,പി.പി.മുജീബ്, കെ.തുഫൈൽ,വി.കെ.അബ്ദുല്ല, ടി.പി.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടരി ഇല്ല്യാസ് സ്വാഗതവും സി.കെ.റഫീഖ് നന്ദിയും പറഞ്ഞു.

 

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button