കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയടക്കം 5 പേർക്ക് ദാരുണാന്ത്യം
Accident In Kannur Malayalam News
Accident In Kannur Malayalam News
കണ്ണൂര്‍: ജില്ലയിലെ ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു മരണം. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കല്‍ മണ്ഡപം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി 10:45 ഓടെയായിരുന്നു അപകടം നടന്നത്.
മരിച്ചവരില്‍ മണ്ഡപം ചൂരിക്കാട്ട് സുധാകരന്‍, ലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍.പദ്മകുമാര്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുള്‍പ്പെടെ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും കുട്ടിയുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. നാലുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുംപോകുന്ന വഴിയാണ് മരിച്ചത്.
അപകടമുണ്ടായത് പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപമാണ്. കണ്ണൂര്‍ ഭാഗത്തേക്ക് ഗ്യാസ് സിലിന്‍ഡര്‍ കയറ്റി പോകുകയായിരുന്ന ലോറിയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമായിരുന്നു കൂട്ടിയിടിച്ചത്. കാര്‍ ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.
<https://zeenews.india.com/malayalam/kerala/5-died-in-car-lorry-collision-at-cherukunnu-in-kannur-194614