Gulf News

അബുദാബി ബിഗ് ടിക്കറ്റ്: ഒന്നാം സമ്മാനം 12 ദശലക്ഷം ദിര്‍ഹം മലയാളിക്ക്

Abu Dhabi Big Ticket: The first prize is Dh12 million for a Malayalee

അബുദാബി: ഒന്നാം സമ്മാനമായ 12 ദശലക്ഷം ദിര്‍ഹം മലയാളിയ്ക്ക് ലഭിച്ചു. 24 കോടിയിലധികം ഇന്ത്യന്‍ രൂപയാണ് സമ്മാനം. ദുബായിൽ താമസിക്കുന്ന മലയാളിയായ ജോര്‍ജ് ജേക്കബിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഗൾഫ് ന്യൂസിന്‍റെ റിപ്പോർട്ട് പ്രകാരം ഒന്ന് മുതല്‍ ആറ് വരെയുള്ള സമ്മാനങ്ങള്‍ നേടിയിരിക്കുന്നവരില്‍ എല്ലാവരും ഇന്ത്യാക്കാരാണ്.

ഡ്രീം 12 മില്യണ്‍ 222 സീരീസ് നവംബറിലെ ജേതാക്കളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ജോർജ് ജേക്കബിന്‍റെ 69402എന്ന നമ്പര്‍ ടിക്കറ്റാണ് ഒന്നാം സമ്മാനം. 51കാരനായ ഇദ്ദേഹം ദുബായിൽ മെഡിക്കൽ എക്യുപ്മെന്‍റ് കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്യുകയാണ്. ഭാര്യക്കും മകനും മകൾക്കുമൊപ്പമാണ് പ്രവാസി മലയാളി ദുബായിൽ കഴിയുന്നത്.

കുടുംബത്തോടൊപ്പമുള്ള കാര്‍ യാത്രക്കിടെയാണ് ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ച വിവരം അറിയുന്നത്. വാർത്ത കേട്ട് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കാർ നിർത്താൻ ആവശ്യപ്പെട്ടതിന് ശേഷമാണ് ബിഗ് ടിക്കറ്റ് പ്രതിനിധികളോട് സംസാരിച്ചത്. സന്തോഷ വാർത്തയറിഞ്ഞ ഉടൻ കുടുംബാംഗങ്ങളുടെ സന്തോഷപ്രകടനവും ജോർജിന് സമീപത്ത് നിന്ന് കേൾക്കാമായിരുന്നു.

രണ്ടാം സമ്മാനം അഞ്ച് ലക്ഷം ദിര്‍ഹം അവനീഷ് കുമാര്‍ കെ എ , മൂന്നാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം സിദ്ദിഖ് അബ്ദുള്‍ ഖാദര്‍, നാലാം സമ്മാനം 80,000 ദിര്‍ഹം സുനില്‍കുമാര്‍ ശശിധരന്‍ നായര്‍ 93305, അഞ്ചാം സമ്മാനം 60,000 ദിര്‍ഹം ഷോയിബ് അക്തര്‍, ആറാം സമ്മാനം 40,000 ദിര്‍ഹം സഗീഷ് രാജ് നടയിലേക്കണ്ടി എന്നിവർക്കാണ് ലഭിച്ചത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button