സി.ഐ.സി മുൻ ജനറൽ സെക്രട്ടറി അബ്ദുൽ സലാം ബിൻ ഹസ്സന് യാത്രയയപ്പു നൽകി
Abdul Salam bin Hassan, former General Secretary of the CIC Farewell was given
ദോഹ: മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന സി.ഐ. സി ഖത്തർ മുൻ ജനറൽ സെക്രട്ടറിയും ദോഹയിലെ സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സലാം കെ ബിൻ ഹസന് സിഐസി ഖത്തർ യാത്രയയപ്പ് നൽകി. ദോഹയിലെ എടുത്തു പറയാവുന്ന വിവിധ രംഗങ്ങളിൽ സാമൂഹിക സംഘാടനത്തിന്റെ മുദ്രകൾ പതിപ്പിച്ച വ്യക്തിത്വമായിരുന്നു സലാം കെ ബിൻ ഹസനെന്ന് സി ഐ സി പ്രസിഡന്റ് കെ ടി അബ്ദു റഹ്‌മാൻ അദ്ധ്യക്ഷ ഭാഷണത്തിൽ പറഞ്ഞു.
ജീവകാരുണ്യ രംഗത്തും തന്റെതായ അടയാളങ്ങൾ പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നുവെന്ന് സിഐ സി കേന്ദ്ര കൂടിയാലോചന സമിതി അംഗവും മുൻ പ്രസിഡണ്ടുമായ കെ സി അബ്ദുൽ ലത്തീഫ് പറഞ്ഞു. സൂം പ്ലാറ്റ്ഫോമിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ അർഷദ് ഇ, കെ. സി.മെഹർബാൻ, നഫീസത്ത് ബീവി, മുഹമ്മദ് കുട്ടി, ഹബീബ് റഹ്മാൻകീഴ്ശേരി, മുസ്തഫ കെ, മുഹമ്മദ് അലി കുറ്റിയാടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സലാം ബിൻ ഹസ്സൻ മറുപടി പ്രസംഗം നടത്തി. സി ഐ സി ജനറൽ സെക്രട്ടറി അർ എസ് അബ്ദുൽ ജലീൽ സ്വാഗതം പറഞ്ഞു.