Entertainment

‘വിധിയുടെയും പടച്ചോന്റെയും നടുവിലൂടെ നജീബിന്റെ യാത്ര’, ആടുജീവിതം കണ്ട ജയസൂര്യയുടെ വാക്കുകൾ

Aadujeevitham Movie

Aadujeevitham Movie

ഇന്ന് തിയറ്ററുകളിൽ എത്തിയ മികച്ച അഭിപ്രായം നേടിയെടുക്കുകയാണ് പൃഥ്വിരാജ്-ബ്ലസി ചിത്രമായ ആടുജീവിതം. ബെന്യാമിന്റെ നോവലായ ആടുജീവിതം അതേ പേരിൽ തന്നെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്ന സിനിമ ബോക്സ്ഓഫീസിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകർക്ക് പുറമെ സിനിമ മേഖലയിൽ നിന്നുള്ളവരും ആടുജീവിതം പ്രകീർത്തിക്കുകയാണ്. സിനിമ കണ്ട നടൻ ജയസൂര്യയും ചിത്രത്തെ പുകഴ്ത്തികൊണ്ട് പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സിനിമയുടെ അണിയറപ്രവർത്തകർത്ത് കൂപ്പുകൈയും പൃഥ്വിരാജിന് കെട്ടിപിടിച്ചൊരുമ്മയുമെന്നാണ് നടൻ സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചു.

“വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്ര ആടുജീവിതം. രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ… നജീബിന്റെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ ബെസ്ലി ചേട്ടാ നിങ്ങൾക്കും,  നിങ്ങളോടൊപ്പം കൂടെ കൂടിയ നജീബിന്റെ ഹൃദയ താളമറിഞ്ഞ  എല്ലാവർക്കും എന്റെ കൂപ്പുകൈ…” ജയസൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ബ്ലെസിയുടെ പൃഥ്വിരാജിന്റെയും 10 വര്‍ഷത്തെ കഠിനാധ്വാനമാണ് ആടുജീവിതം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായ് പ്രേക്ഷകരിലേക്കെത്തുന്ന ‘ആടുജീവിതം’ ഒട്ടേറെ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ചർച്ചാവിഷയമായ സിനിമയാണ്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണിത്. ചിത്രത്തിലെ നജീബ് എന്ന കഥാപാത്രമായ് മാറാൻ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ജോര്‍ദാൻ പ്രധാന ലൊക്കേഷനായ ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജൂലൈ 14നാണ് പൂര്‍ത്തിയായത്.

മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.

ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button