Entertainment

Aadujeevitham Film: പ്രിയ പ്രിഥ്വി, ബ്ലെസി.. ഓസ്കർ വിദൂരമല്ല.. ആടുജീവിതം റിവ്യൂ

Aadujeevitham Film

Aadujeevitham Film

#Aadujeevitham

16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതം തീയേറ്ററുകളിലേക്ക് എത്തുമ്പോൾ ബ്ലെസി എന്ന സംവിധായകന്റെ സ്വപ്നം പൂവണിയുമ്പോൾ ആടുജീവിതം  ഇന്റർനാഷണൽ സ്റ്റഫായി മാറുന്നു. കണ്ണുകൾ കൊണ്ട് വായിച്ച് മനപാഠമാക്കിയ മലയാളികൾക്ക് മുന്നിൽ ആടുജീവിതം സിനിമയായി കാണിക്കുമ്പോൾ നിസാരമല്ല കാര്യങ്ങൾ. എന്നാൽ ഇമോഷൻസ് പ്രേക്ഷകരിലേക്ക് മുഴുവനായി എത്തിച്ച് കാണുന്ന പ്രേക്ഷകന്റെ മനസ്സും ചങ്കിടിപ്പും ഓരോ നിമിഷം കഴിയുംതോറും കൂട്ടിയും കുറച്ചും മുന്നോട്ട് പോകുന്നു. മറ്റ് സിനിമകൾ ഒന്നും ചെയ്യാതെ 12 വർഷക്കാലം ആടുജീവിതത്തിനായി മാറ്റിവെച്ച ബ്ലെസിക്ക് ആശ്വസിക്കാം. സിനിമ അത്രമേൽ ഗംഭീരം.

ലോക സിനിമയ്ക്ക് മുന്നിൽ മലയാള സിനിമയുടെ ക്ലാസിക്ക് സിനിമയായി ആടുജീവിതം നിൽക്കും എന്ന് സംശയമില്ല. നജീബ് എന്ന മനുഷ്യൻ പ്രവാസിയായതും അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്ന യാതനകളും അറിയാത്ത മലയാളികൾ ഇല്ല. ആടുജീവിതം സിനിമ കാണാൻ പോകുന്ന പ്രേക്ഷകരില് ഭൂരിഭാഗം ആളുകളും പുസ്തകത്തിന്റെ ഓരോ പേജ് കാണാതെ അറിയാവുന്നവർ ആയിരിക്കും. അവരുടെ മുന്നിൽ ബ്ലെസി സിനിമാറ്റിക്ക് മാജിക്ക് തീർക്കുമ്പോൾ കണ്ണ് നിറയാത്ത ഒറ്റ പ്രേക്ഷകൻ തീയേറ്ററിലില്ല.

പൃഥ്വിരാജ് എന്ന നടൻ നിങ്ങളെ ഞെട്ടിക്കും..കരയിപ്പിക്കും.. നജീബിന്റെ അവസ്ഥ അദ്ദേഹം പകർന്നാടിയപ്പോൾ ഹൃദയം പൊടിഞ്ഞു. ഓരോ ഷോട്ടും ആഴത്തിൽ പതിച്ച് തീയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ പ്രിത്വിയുടെ ഓരോ ഓരോ ഷോട്ടും മനസ്സിൽ ഒരു തിരശീല പോലെ നീങ്ങും. സിങ്ക് സൗണ്ടിൽ പ്രിത്വിയുടെ ശബ്ദം പോലും കേൾക്കുമ്പോൾ ഹൃദയത്തിൽ ആഴത്തിൽ ഒരു മുറിവ് നൽകും. ഏത് അവാർഡ് മത്സരവിഭാഗത്തിൽ മത്സരിച്ചാലും അവാർഡ് വാരിക്കൂട്ടും എന്ന് നിസംശയം പറയാം അദ്ദേഹത്തിന്റെ പ്രകടനം..ഓസ്കർ വാങ്ങിയാൽ അത്ഭുതപ്പെടേണ്ട എന്ന് സാരം.

എ ആർ റഹ്മാന്റെ മാജിക്ക്. ഒറ്റ വാക്ക് മാജിക്ക്. ഓരോ സീനും അല്ലാതെ തന്നെ പ്രേക്ഷകന്റെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടുമ്പോൾ മ്യുസിക്ക് കൂടി വരുമ്പോൾ സിനിമ ഇന്റർനാഷണൽ ലെവലിലേക്ക് മാറുന്നു. റസൂൽ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈൻ ആസ്വദിക്കാൻ മികച്ച തീയേറ്റർ തന്നെ തിരഞ്ഞെടുത്ത് ആസ്വദിക്കുക. മണലുകളുടെ ചെറിയ ചലനങ്ങൾ പോലും ഒപ്പിയെടുത്ത് പ്രേക്ഷകൻ മരുഭൂമിയിലാണ് എന്ന് തോന്നിപ്പിക്കുന്ന വിരുന്ന് തന്നെയാണ് സൗണ്ടിലൂടെ മാത്രം ലഭിക്കുന്നത്. മലയാള സിനിമയുടെ മികച്ച ക്ലാസ്സിക്കുകളിൽ ആടുജീവിതം മുൻപന്തിയിലായി കഴിഞ്ഞു. വരും ദിവസങ്ങളിൽ ചിത്രം ബോക്‌സ് ഓഫീസ് കളക്ഷൻ വാരികൂട്ടുന്നതും അവാർഡുകൾ വാരികൂട്ടുന്നതും കണ്ട് ആഘോഷിക്കാം.

<https://zeenews.india.com/malayalam/movies/aadujeevitham-movie-latest-review-190841

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button