Kerala

പാലക്കാട് നിന്ന് കാണാതായി; യുവതിയും 53കാരനും തൃശൂരിലെ ഉൾവനത്തിൽ മരിച്ച നിലയിൽ

A woman and a 53-year-old man who went missing from Palakkad were found dead in Thrissur

Malayalam News 

തൃശൂർ: പാലക്കാട് നിന്ന് കാണാതായ യുവതിയേയും 53കാരനേയും തൃശ്ശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വനത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി 35 വയസ്സുള്ള സിന്ധു, വാല്‍ക്കുളമ്പ് സ്വദേശി 53 വയസ്സുള്ള വിനോദ് എന്നിവരാണ് മരിച്ചത്.

തൃശ്ശൂര്‍ പീച്ചി പോത്തുചാടിക്ക് സമീപം ഉള്‍ വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 27മുതലാണ് ഇരുവരേയും കാണാതായത്. സംഭവത്തില്‍ വടക്കുംഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ഇന്ന് ഉച്ചയോടെ ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വിനോദിന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയിലും സമീപത്തായി സിന്ധു മരിച്ചു കിടക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച്  അന്വേഷണം ആരംഭിച്ചു.

 

<https://zeenews.india.com/malayalam/kerala/a-woman-and-a-53-year-old-man-who-went-missing-from-palakkad-were-found-dead-in-thrissur-192022

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button