Health

ചിരട്ടക്കരി കൊണ്ടൊരു പ്രകൃതിദത്ത ഡൈ

A natural dye with charcoal

 

ചിരട്ടക്കരി

ഇതില്‍ പ്രധാന ചേരുവ ചിരട്ടക്കരിയാണ്. നമ്മുടെ ചിരട്ട കത്തിയ്ക്കുക പിന്നീട് പൊടിയ്ക്കുക. ഈ പോടി അരിച്ചെടുക്കണം. ഇതാണ് ഈ കൂട്ടിലെ പ്രധാന ചേരുവയായി ഉപയോഗിയ്ക്കുന്നത്. ഇതില്‍ ഇന്‍ഡിക അഥവാ നീലയമരി പൊടി, ആവണക്കെണ്ണ, കാപ്പിപ്പൊടി എന്നിവയും ഉപയോഗിയ്ക്കുന്നുണ്ട്. സാധാരണ ഹെയര്‍ ഡൈയിലെ പ്രധാന ചേരുവയായ ഹെന്ന ഇവിടെ ഉപയോഗിയ്ക്കുന്നില്ല. ഹെന്നയുടെ സ്ഥാനത്ത് ചിരക്കട്ടരിയാണ്. ചിരട്ടക്കരി വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ സാധിയ്ക്കും.

ഇന്‍ഡിക പൗഡര്‍

മുടി നര ഒഴിവാക്കാന്‍ ഇന്‍ഡിക പൗഡര്‍ അഥവാ നീലയമരി ഉപയോഗിയ്ക്കാവുന്നതാണ്. നാട്ടിന്‍പുറങ്ങളില്‍ റോസ് നിറത്തോടു കൂടിയ പൂക്കളോടു കൂടിയ ഈ ചെടി ഇപ്പോഴും കാണാറുണ്ട്. മുടിയില്‍ തേയ്ക്കുന്ന ആയുര്‍വേദ എണ്ണയായ നീലിഭൃംഗാദി പോലുളളവയിലെ പ്രധാനപ്പെട്ടൊരു ചേരുവയാണിത്. മുടിയുടെ നര മാറാന്‍ ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കാം. മുടി വളര്‍ച്ചയ്ക്കും ഇതേറെ നല്ലതാണ്. ഇത് ഇന്‍ഡിക പൗഡര്‍ എന്ന പേരില്‍ കടകളില്‍ നിന്നും വാങ്ങാന്‍ ലഭിയ്ക്കും.

ആവണക്കെണ്ണ

മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനുമുള്ള മികച്ച പരിഹാരമാണ് കാസ്റ്റർ ഓയിൽ. ചർമ്മസംരക്ഷണ ഉൽ‌പ്പന്നങ്ങളിലും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. താരന്‍ അകറ്റാന്‍ ഇവ സഹായിക്കും. ശിരോചർമ്മത്തിൽ ഈ എണ്ണ പ്രയോഗിക്കുന്നത് രക്തയോട്ടം കൂട്ടാന്‍ സഹായിക്കുന്നു. ഇത് തലമുടിയുടെ വളര്‍ച്ചയ്ക്ക് ഫലപ്രദമാണ്. സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണയിൽ അല്പം ആവണക്കെണ്ണ കൂടി ചേർത്ത് തലയിൽ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകി കളയുന്നത് മുടി വളർച്ച ത്വരിതപ്പെടുത്തും. മുടിയ്ക്ക് കറുപ്പു നല്‍കുന്ന ഒന്നാണിത്.

കാപ്പി

തലമുടിക്ക് കാപ്പി വളരെ നല്ലതാണ്. ഇത് മുടിയുടെ വളർച്ചയെ സഹായിക്കുന്നു.
മുടി കൊഴിച്ചിൽ തടഞ്ഞു നിർത്താൻ സഹായിക്കുന്നു. മുടിയുടെ നിറം ഇരുണ്ടതും തിളക്കമുള്ളതുമാക്കി മാറ്റാനുള്ള ലളിതവും രാസ രഹിതവും ഏറ്റവും ഫലപ്രദവുമായ ഒരു വീട്ടുവൈദ്യമാണ് കോഫി. തലയോട്ടിയിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കാനും മുടി വേരുകൾക്ക് ആരോഗ്യം പകരാനുമെല്ലാം കോഫി സഹായിക്കും. കാപ്പിയിലെ ഫൈറ്റോസ്റ്റെറോൾ എല്ലായ്പ്പോഴും മുടിയ്ക്ക് ഈര്‍പ്പം നല്‍കുന്ന ഒന്നാണ്.

​ഇതു തയ്യാറാക്കാന്‍

ഇതു തയ്യാറാക്കാന്‍ അരിച്ചെടുത്ത ചിരട്ടക്കരിയിലേയ്ക്ക് അല്‍പം ഇന്‍ഡിക പൗഡര്‍ ചേര്‍ക്കുക. പിന്നീട് കാപ്പി തിളപ്പിച്ച് ഒരുവിധം കട്ടിയുള്ള പാനീയമാക്കി എടുക്കുക. ആവണക്കെണ്ണയും ചേര്‍ക്കുക. ഇവയെല്ലാം കൂടി നല്ലതു പോലെ ചേര്‍ത്തിളക്കി മിശ്രിതമാക്കി മുടിയില്‍ പുരട്ടാം. ഇത് പുരട്ടി ചുരുങ്ങിയത് ഒരു മണിക്കൂര്‍ നേരമെങ്കിലും വയ്ക്കണം. പിന്നീട് സാധാരണ വെള്ളത്തില്‍ കഴുകാം. ഷാംപൂ ഉപയോഗിയ്ക്കരുത്. പിറ്റേന്നു മാത്രമേ ഷാംപൂ ഉപയോഗിച്ചു മുടി കഴുകാവൂ. ഇനി അന്നത്തെ ദിവസം തന്നെ ഷാംപൂ നിര്‍ബന്ധമെങ്കില്‍ ഹെര്‍ബല്‍ വഴികളോ താളിയോ ഉപയോഗിയ്ക്കാം. ഇത് ആദ്യത്തെ തവണ തന്നെ ഗുണം തരില്ല. എന്നാല്‍ ആഴ്ചയില്‍ ഒരു തവണ വീതം മൂന്നു നാലു ആഴ്ചകളില്‍ അടുപ്പിച്ചു ചെയ്താല്‍ മുടി നര കറുപ്പായി മാറും.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button